വേദികയെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാൻ പ്രേക്ഷകർ, മറുപടിയുമായി താരവും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പര ആണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റി മുന്നോട്ട് പോകുന്ന കഥയിൽ നിരവധി പേരാണ് ആരാധകർ. അത് കൊണ്ട് തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. സിനിമ-സീരിയൽ രംഗത്തെ നിരവധി പേരാണ് പരമ്പരയിൽ അഭിനയിക്കുന്നത്. സിനിമ താരം മീര വാസുദേവ് ആണ് സീരിയലിൽ സുമിത്ര എന്ന വീട്ടമ്മയായി എത്തുന്നത്. സുമിത്രയെ കൂടാതെ, കൃഷ്ണകുമാർ, നോമ്പിൻ ജോൺ, ശരണ്യ ആനന്ദ്, ആതിര മാധവ് തുടങ്ങിയ താരങ്ങളും പരമ്പരയിൽ പ്രധാന വേഷത്തിൽ യെത്തുന്നുണ്ട്. അടുത്തിടെ ആണ് ആതിര മാധവ് പരമ്പരയിൽ നിന്ന് പിന്മാറിയത്. പരമ്പരയിൽ നെഗറ്റീവ് റോളിൽ ആണ് ശരണ്യ ആനന്ദ് എത്തുന്നത്. വേദിക എന്ന വില്ലത്തി റോളിൽ എത്തുന്ന ശരണ്യ ആദ്യം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ബിഗ് സ്‌ക്രീനിൽ ചെറിയ വേഷങ്ങളിൽ താരം എത്തിയിരുന്നെങ്കിലും ശരണ്യ അധികം ശ്രദ്ധ നേടിയിരുന്നില്ല.

എന്നാൽ കുടുംബവിളക്കിൽ അഭിനയിച്ച് തുടങ്ങിയതോടെയാണ് ശരണ്യ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങുന്നത്. ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാൾ ആണ് ശരണ്യ ആനന്ദ്. വേദിക എന്ന കഥാപാത്രം ആണ് തനിക്ക് കൂടുതൽ സ്വീകാര്യത നേടി തന്നത് എന്നും ഒരു അഭിനേത്രി എന്ന നിലയിൽ പ്രേഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞതിൽ തനിക് ഒരുപാട് സന്തോഷം ഉണ്ടെന്നും ഞാൻ നെഗറ്റീവ് റോളിൽ എത്തുന്നത് കൊണ്ട് പ്രേക്ഷകർക്ക് എന്നോട് വിരോധം തോന്നുന്നു എന്ന് കേൾക്കുമ്പോൾ സത്യത്തിൽ തനിക്ക് സന്തോഷം ആണെന്നും താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ അത്രത്തോളം ഉൾക്കൊണ്ടത് കൊണ്ടാണ് അവർക്ക് അങ്ങനെ തോന്നുന്നത് എന്നും ഒരു കലാകാരി എന്ന നിലയിൽ അത് തന്റെ വിജയം ആണെന്നും ശരണ്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഏവർക്കും പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ക്യു ആൻഡ് എ സെക്ഷനിൽ ശരണ്യ എത്തിയിരുന്നു. നിരവധി ചോദ്യങ്ങളുമായാണ് ആരാധകരും എത്തിയത്. അതിൽ ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു, പുതുവർഷത്തിൽ എങ്കിലും നെഗറ്റീവ് സ്വഭാവം മാറ്റി കുടുംബവിളക്കിൽ പോസിറ്റീവ് കഥാപാത്രമായി എത്താമോ എന്നാണ്. അതിനു താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, ജീവിതത്തിൽ ആയിരുന്നു എങ്കിൽ ഞാൻ അതിനു ശ്രമിച്ചേനെ എന്നും എന്നാൽ സീരിയലിൽ അതിനു കഴിയില്ല എന്നുമാണ്.