അങ്ങനെയാണ് ആ ആലോചന വന്നത്, വിവാഹത്തെ കുറിച്ച് ശരണ്യ പറയുന്നു

ശരണ്യ മോഹൻ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. വളരെ കുറഞ്ഞ കാലയളവ് മാത്രമേ താരം സിനിമയിൽ ഉണ്ടായിരുന്നുള്ളു എങ്കിൽ പോലും വളരെ പെട്ടന്ന് തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ശാലീന സൗന്ദര്യവും നീളൻ മുടിയും തന്നെ ആയിരുന്നു ശരണ്യ വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാൻ കാരണം. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച വേഷങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. വിജയ് ചിത്രമായ വേലായുധനിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്തുകൊണ്ടാണ് താരം തമിഴിലും അരങ്ങേറ്റം കുറിച്ചത്. ശരണ്യയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് തമിഴ് ആരാധകരിൽ നിന്നും ലഭിച്ചത്. മലയാളത്തിലും നല്ല വേഷങ്ങൾ ചെയ്തു തിളങ്ങി നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ അഭിനയ ജീവിതത്തിനു വിട പറഞ്ഞിരിക്കുകയാണ് താരം. ഇപ്പോൾ രണ്ടു കുട്ടികളുടെ ‘അമ്മ കൂടിയാണ് ശരണ്യ. വിവാഹ ശേഷം സിനിമയിൽ അഭിനയിക്കില്ല എങ്കിലും പരസ്യ ചിത്രങ്ങളിൽ താരം സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് ശരണ്യ. ശരണ്യയുടെ വാക്കുകൾ ഇങ്ങനെ, വീട്ടിൽ വിവാഹ ആലോചന തുടങ്ങിയപ്പോഴേ ഞാൻ അച്ഛനോട് പറഞ്ഞിരുന്നു എന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ മതി എന്ന്. ഞാൻ ഒരു നടിയാണ്, നർത്തകിയാണ്, അത്യാവശ്യം കാണാനും കുഴപ്പം ഇല്ല. എന്നാൽ എനിക്കും ഒരുപാട് കുറവുകൾ ഉണ്ട്. ആ കുറവുകൾ എല്ലാം മനസ്സിലാക്കി എന്നെ സ്നേഹിക്കുന്ന ഒരാൾ മതി എനിക്ക് ഭർത്താവ് ആയിട്ടെന്നും അല്ലാതെ വിവാഹം കഴിക്കുന്ന ആൾ ഡോക്ടർ ആയിരിക്കണം എന്നോ എഞ്ചിനീയർ ആയിരിക്കണമെന്നോ സിനിമ താരം ആയിരിക്കണം എന്നോ ഒന്നും എനിക്ക് ഒരു നിബന്ധവും ഇല്ലായിരുന്നു.

അരവിന്ദു൦ ഞാനും ഏഴു വര്ഷം കൊണ്ട് സുഹൃത്തുക്കൾ ആയിരുന്നു. അങ്ങനെ ഒരിക്കൽ ഞാൻ അരവിന്ദിനെ കണ്ടപ്പോൾ വിവാഹത്തെ കുറിച്ച് സംസാരിച്ചു. അരവിന്ദിനും അപ്പോൾ വിവാഹം നോക്കുന്ന സമയം ആയിരുന്നു. വിവാഹ ആലോചനകൾ എന്തായി എന്ന് ഞാൻ ചോദിച്ചപ്പോൾ നോക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് അരവിന്ദ് പറഞ്ഞത്. തിരിച്ച് എന്റെ വിവാഹത്തെ കുറിച്ചും അരവിന്ദ് തിരക്കി. നോക്കുന്നുണ്ടെന്ന് ഞാനും പറഞ്ഞു. തിരിച്ച് ഞാൻ വീട്ടിൽ എത്തിയപ്പോൾ അരവിന്ദ് എനിക്ക് മെസ്സേജ് അയച്ചു എങ്കിൽ ശരണ്യയെ ഞാൻ വിവാഹം കഴിക്കട്ടെ എന്ന്. എനിക്ക് കുഴപ്പം ഇല്ലെന്നും വിവാഹം അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ ആയിരിക്കണം എന്നും ഞാൻ മറുപടി പറഞ്ഞു. അങ്ങനെ കാര്യങ്ങൾ എല്ലാം വളരെ പെട്ടന്ന് നടന്നു എന്നും ഒരുമാസത്തിനുള്ളിൽ വിവാഹവും നടന്നു എന്നും ശരണ്യ പറഞ്ഞു.