അങ്ങനെ ആ കാര്യത്തിലും ഒരു തീരുമാനം ആയി, തന്റെ കല്യാണത്തെക്കുറിച്ച് സനുഷ

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ. സിനിമയിൽ മാത്രമല്ല മെഗാസ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരം കൂടിയാണ്. സിനിമയിലും സിരിയലിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് സനുഷ ജീവൻ നൽകിയിട്ടുണ്ട്. ഇന്നും സനുഷ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കാഴ്ചയിൽ കൊച്ചുണ്ടാപ്രിയെന്ന് വിളിച്ച് കൊണ്ട് ഓടിവരുന്ന ആ പാവാടക്കാരി കുട്ടിയെയാണ്. സനുഷയെ കഴിഞ്ഞ കുറച്ചു നാളുകളയി സിനിമയിൽ കാണാൻ സാധിച്ചിട്ടില്ല. പഠനാവശ്യത്തിനായി സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. 2016 ൽ ഉണ്ണിമുകുന്ദന്റെ നായികയായി ഒരു മുറെ വന്ത് പാർത്തായ എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് സനുഷ കാഴ്ച വെച്ചത്,

കൂടാതെ തമിഴിൽ കൊടിവീര എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു, അഭിനയത്തിൽ നിന്നും ഇടവേള എടുത്തിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, അതുകൊണ്ട് തന്നെ സനുഷയുടെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും നല്ല ആരാധക പിന്തുണ ലഭിക്കാറുണ്ട്, ഇപ്പോൾ സനുഷയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ദ നേടുന്നത്. ഞാൻ എപ്പോൾ കല്യാണം കഴിക്കും എന്ന് ഇൻസ്റാഗ്രാമിനോട് ചോദിക്കുമ്പോൾ ഇൻസ്റ്റാഗ്രാം നൽകുന്ന മറുപടിയാണ് സനുഷ പങ്കിട്ടിരിക്കുന്നത്, സനുഷയുടെ ചോദ്യവും അതിന് ഇൻസ്റ്റാഗ്രാം ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് നൽകുന്ന മറുപടിയും വളരെ രസകരമാണ്. അപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് പറഞ്ഞാണ് സനുഷ തന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറച്ച് നാളുകൾക്ക് മുൻപ് ഡിപ്രഷനെ കുറിച്ച് പറഞ്ഞു കൊണ്ട് താരം വീഡിയോ പങ്കുവെച്ചിരുന്നു. അത് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആയിരുന്നു.ആ വീഡിയോ പങ്കുവച്ചത് ഞാന്‍ തന്നെയാണ്. മറ്റാരുമല്ല. എന്റെ തുറന്ന് പറച്ചിലിലൂടെ ആര്‍ക്കെങ്കിലും ചിലര്‍ക്ക് അതൊരു പ്രചോദനം ആകുമെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. അതിന് വേണ്ടിയാണ് ആ വീഡിയോ പങ്കുവച്ചത്. സെലിബ്രിറ്റി എന്ന് പറയുന്ന ആള്‍ക്കാര്‍ എന്തൊങ്കിലും പറയുമ്പോള്‍ അത് മറ്റുള്ളവരെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യും എന്ന വിശ്വാസം എനിക്കുണ്ട് എന്നാണ് ആ വീഡിയോയെ കുറിച്ച് സനുഷ പറഞ്ഞത്.