തന്റെ ഫോട്ടോയ്ക്ക് മോശം കമെന്റ് ചെയ്തവന് കിടിലൻ മറുപടി നൽകി സനുഷ

മലയാളി സിനിമ പ്രേമികൾക് ഏറെ പ്രിയങ്കരിയായ താരമാണ് സനുഷ സന്തോഷ്. വളരെ ചെറുപ്പത്തിൽ തന്നെ ബാലതാരമായി സിനിമയിൽ എത്തിയ താരം വളരെ വേഗത്തിൽ പ്രേഷകരുടെ ശ്രദ്ധ നേടി. നിരവധി ചിത്രത്തിൽ ആണ് താരം ബാലതാരമായി വേഷമിട്ടത്. മലയാള സിനിമയിൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒക്കെ മകളായി അഭിനയിച്ച താരം എന്നാൽ കുറച്ച് നാൾ സിനിമയിൽ നിന്ന് ഇടവേളഎടുത്തിരിക്കുകയായിരുന്നു . എന്നാൽ നായികയായി തന്നെ ശക്തമായ തിരിച്ച് വരവ് ആണ് സിനിമയിൽ താരം നടത്തിയത്. ദിലീപ് നായകനായി അഭിനയിച്ച മിസ്റ്റർ മരുമകനിൽ കൂടിയാണ് സനൂഷ നായികയായി അരങ്ങേറ്റം നടത്തിയത്. സനുഷയുടെ ഈ തിരിച്ച് വരവ് മലയാളി സിനിമ പ്രേമികളെ ഒന്നടങ്കം ഞെട്ടിപ്പിക്കും വിധം ഉള്ളതായിരുന്നു. കാരണം ബാലതാരമായി മാത്രം കണ്ട സനൂഷയുടെ രൂപമാറ്റം ആ വിധം ആയിരുന്നു. അതിനു ശേഷവും താരം നായികയായി തന്നെ അഭിനയിച്ചിരുന്നു എങ്കിലും ഇപ്പോൾ കുറച്ച് നാളുകൾ ആയി സനൂഷ സിനിമയിൽ അത്ര സജീവമല്ല.

സിനിമയിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി സനൂഷ പങ്കുവെക്കാറുണ്ട്. അവയെല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. സനൂഷ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് പലപ്പോഴും മോശം കമെന്റുകൾ ലഭിക്കാറുണ്ട്. എന്നാൽ അവയ്‌ക്കെല്ലാം തക്ക മറുപടി തന്നെ തിരിച്ച് കൊടുക്കാനും താരം ശ്രദ്ധിക്കാറുണ്ട്. ഇപ്പൾ അത്തരത്തിൽ സനൂഷ പങ്കുവെച്ച തന്റെ ചിത്രത്തിന് വന്ന മോശം കമെന്റും അതിനു താരം നൽകിയ മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കാട്ടിൽ കൂടി നടക്കുന്ന ചിത്രങ്ങൾ ആണ് സനൂഷ പങ്കുവെച്ചിരുന്നത്. സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാൻ പറ്റുകേല എന്നായിരുന്നു ഒരാൾ സനൂഷയുടെ ചിത്രത്തിന് നൽകിയ കമെന്റ്. എന്നാൽ ഇതിനു തക്കമറുപടിയുമായി സനൂഷയും എത്തുകയായിരുന്നു.

ആ എവിടെയൊക്കെയോ എന്നതിൽ ഉള്ള ചേട്ടന്റെ കരുതലിന് ചേട്ടനും ചേട്ടനെ ഇത്രേം ഒക്കെ വളർത്തിയ എല്ലാരോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു. പിന്നെ അട്ട എന്ന അല്ലേ കടിക്കുന്നേ, എനിക്ക് നോക്കാൻ അറിയാം ട്ടോ, നിങ്ങൾ ആശങ്കപ്പെടണ്ട സഹോദര എന്നുമാണ് സനൂഷ ഇയാൾക്ക് നൽകിയ മറുപടി. നിരവധി പേരാണ് സനൂഷയെ പിന്തുണച്ച് കമെന്റുകളുമായി എത്തിയത്. ഇതോടെ കമെന്റ് ചെയ്ത ആൾ കമെന്റും ഡിലീറ്റ് ചെയ്തു സ്ഥലം വിടുകയും ചെയ്തു.