അവർക്കിഷ്ടപ്പെടാത്ത പടം സന്തോഷ് വർക്കിക്ക് ഇഷ്ട്ടപെട്ടു എന്നുപറഞ്ഞതാണ് കുഴപ്പം


ദാസ് അഞ്ജലി എന്ന ആരാദകൻ സിനി ഫൈൽ ഗ്രൂപ്പിൽ സന്തോഷ് വർക്കിയെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സന്തോഷ്‌ വർക്കിക്കെതിരെ ഇന്ന് നടന്നത് യഥാർത്ഥത്തിൽ മനഃപൂർവ്വമായ വ്യക്തിഹത്യ ആണ്. കണ്ട സിനിമ നല്ലതാണെന്നു പറഞ്ഞപ്പോൾ അതിനെ ചോദ്യം ചെയ്യുന്ന കുറേ മാധ്യമ പ്രവർത്തകർ.

അതോ ഫാൻസുകാർ ആണോന്നു പോലും മനസിലാക്കാൻ പറ്റാത്ത രീതിയിലുള്ള പെരുമാറ്റം. അവർക്കിഷ്ട്ടമാകാത്ത സിനിമ പുള്ളിക്കാരന് ഇഷ്ട്ടമായി അതാണ് പ്രശ്നം. സന്തോഷ്‌ വർക്കി. നിങ്ങൾ ഇതുപോലെ ഓരോ സിനിമയും കണ്ട് മാധ്യമപ്രവർത്തകരുടെ മുന്നിൽ ചെന്നു നിന്ന് തല്ലു കൂടി റിവ്യൂ പറയണോ. അതോ പകരം ഒരു യൂട്യൂബ് ചാനലിൽ ഇരുന്നു കുറച്ചുകൂടെ വ്യക്തമായി ഓരോ സിനിമയെയും വിശകലനം ചെയ്തു.

നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ഒരു പറ്റം ആളുകളെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കൂ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. കാര്യങ്ങൾ ദിവസങ്ങൾ ചെല്ലുതോറും കൂടുതൽ കൂടുതൽ വഷളായി കൊണ്ടിരിക്കുന്നു. ആറാട്ട് അണ്ണൻ എന്നു സ്വയം വിളിക്കുന്ന ആ പുള്ളിയെ പോലെ ഒരു ഫെയിം കിട്ടാൻ ആണ് മറ്റേ പുള്ളി ശ്രമിച്ചത്. ഇതൊക്കെ കുടുംബ പ്രേക്ഷകർ കാണുന്നുണ്ട്.

തീയേറ്ററിൽ പോകാൻ മടിക്കും ഇങ്ങനെ ഉള്ള പരിപാടികൾ ഇവരെ തീയേറ്ററിൽ നിന്നു അകറ്റാതെ ഉളു.സിനിമ നശിപ്പിക്കുന്നത് ഇങ്ങനെ ഉള്ള കോപ്രായങ്ങൾ ആണ് അല്ലാതെ എല്ലാ കുറ്റവും ഒരു കൊക്കിന്റെ തലയിൽ കെട്ടി വച്ചത് കൊണ്ട് കാര്യമില്ല, സത്യത്തിൽ ആ മൈക്കും തൂക്കി പിടിച്ചു വരുന്നവർ ആണ് ഇതിലും വലിയ നാറിയ സ്വഭാവത്തിന് ഉടമകൾ. അവർക്ക് നെഗറ്റീവ് റിവ്യൂ വേണ്ടിടത് നെഗറ്റീവ് വേണം പോസിറ്റീവ് വേണ്ടിടത് പോസിറ്റീവ് വേണം.

ഇന്ന് അവർക്ക് ഭൂരിഭാഗം പേർക്കും പോസിറ്റീവ് വേണമായിരുന്നു., അത് കിട്ടിയില്ല അത് കൊണ്ട് ഈ സീൻ ഉണ്ടായി, റിവ്യൂ എടുക്കുന്നവർ അല്ല സത്യത്തിൽ ഫാൻസ്‌ ആണ് അത്, അത്യാവശ്യം സിനിമയെ കുറിച്ച് ബോധമുണ്ടാരുന്ന സന്തോഷില്‍ നിന്നും അവരത് പ്രതീക്ഷിച്ചു കാണില്ല, അയാൾക്കിഷ്ടമായതല്ലേ പറഞ്ഞുള്ളു. അതിനെ എന്തിനാണ് ചോദ്യം ചെയ്യുന്നത്. ഇതിപ്പോ സന്തോഷ്‌ അല്ലാത്ത എത്ര പ്രേക്ഷകർ അഭിപ്രായം പറയുന്നു. അവരോടു ഇതുപോലെ തട്ടിക്കേറി ചോദിക്കുമോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.