എന്റെ പ്രണയം നഷ്ടപെടുത്തിയതിൽ നിത്യ മേനോൻ ഒരിക്കൽ ദുഖിക്കും, സന്തോഷ് വർക്കി.


സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ള ഒരു പേരാണ് സന്തോഷ് വർക്കി എന്ന താരം. കടുത്ത ലാലേട്ടൻ ആരാധകനായ സന്തോഷ് വർക്കി പണ്ട് മുതൽ തന്നെ ലാലേട്ടൻ സിനിമകൾ തിയറ്ററുകൾ ആദ്യം തന്നെ കാണുകയും ലാലേട്ടനെ ആരാധിക്കുകയും ചെയ്യുന്ന ഒരു നല്ല ആരാധകൻ ആണ് . ലാലേട്ടന്റെ ആറാട്ടു എന്ന ഏറ്റവും പുതിയ സിനിമ ഇറങ്ങിയപ്പോൾ ആണ് സന്തോഷ് വർക്കിയും സോഷ്യൽ മീഡിയയിൽ താരം ആയി മാറുന്നത്. ആറാടുകയാണ് എന്ന വാക്ക് സോഷ്യൽ എംഡിയയിൽ ട്രെൻഡ് ആക്കിയതും സന്തോഷ് വർക്കി എന്ന ഈ താരം തന്നെയാണ് എന്നതിലും സംശയമില്ല.


താരത്തിന്റെ പാലാ വെളിപ്പെടുത്താളുകളും വാക്കുകളൂം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫേസ്ബുക് പേജ് വഴിയാണ് പല അഭിപ്രായങ്ങളും വെളിപ്പെടുത്തലുകളും പങ്കുവെച്ചുകൊണ്ടിയിരിക്കുന്നത്. അത് മാത്രമല്ല ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനെലുമുള്ള താരം. പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടു രംഗത്ത് വരുന്നുണ്ട്. അങ്ങനെ ഏറെ ചർച്ചയായ ഒന്നായിഉർന്നു സന്തോഷ് വർക്കിക്ക് നടി നിത്യ മേനോനുടുള്ള പ്രണയം.


പല അഭിമുഖങ്ങളിലും താരം ഈ കാര്യം തുറന്നു പറയുകയും അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആവുകയും ചെയ്തിരുന്നു. പണ്ട് മുതൽ തന്നെ നിത്യ മേനോനെ തനിക് ഇഷ്ടമാണ് എന്നും, പല തവണ സംസാരിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നും, എന്തിനേറെ പറയുന്നു നിത്യ മേനോന്റെ വീട്ടിൽ വരെ ചെല്ലുകയും കാലിനമാ ആലോചിക്കുക വരെ ചെയ്തിട്ടുണ്ട് എന്നും താരം കഴിഞ്ഞ ഇടക്ക് വെളിപ്പെടുത്തിയിരിക്കുന്നു.


എന്നാലിപ്പോ ഇതാ താരത്തിന്റെ ഏറ്റവും പുതിയ കുറിപ്പ് ചർച്ചയായി മാറിയിരിക്കുകയാണ്. നിത്യ മേനോനെ കല്യാണം കഴിക്കണം എന്ന തീരുമാനത്തിൽ താൻ പിന്മാറുകയാണ് എന്നാണ് താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്. നിത്യ മേനോൻ തന്നെ ഇനിയും തന്റെ പിന്നാലെ വന്നാൽ പോലും തനിക്ക് നിത്യയെ കല്യാണം കഴിക്കണ്ട എന്നും നിത്യ ഒരു ഹൃദയം ഇല്ലാത്തയാൾ ആണെന്നും താരം തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി. കുറച്ചെങ്കിലും കനിവ് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഫോൺ നമ്ബർ എങ്കിലും തരുവാൻ ശ്രമിച്ചേനെ എന്നും അതിനാൽ ഇങ്ങനെ ഒരാളെ താൻ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ഒരിക്കൽ നിത്യ തന്റെ സത്യമായ പ്രണയം നഷ്ടപെടുത്തിയതിൽ ദുഖിക്കും എന്നും താരം തന്റെ വാക്കുകളിൽ കൂട്ടിച്ചേർത്തു.