എനിക്ക് ഐശ്വര്യ ലക്ഷ്മിയോട് പ്രായമാണ്, ഇത് കേട്ടിട്ട് ഞാൻ കൊഴിയാണെന്ന് പറയരുത്


മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. പലപ്പോഴായി സന്തോഷ് വർക്കി തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്, നടി നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞായിരുന്നു സന്തോഷ് വർക്കി ആദ്യം എത്തിയത്, ശേഷം മലയാളത്തിലെ മറ്റു രണ്ടു നടിമാരെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞും സന്തോഷ് വർക്കി എത്തി, ഇപ്പോൾ തന്റെ പുതിയ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് സന്തോഷ്, നടി ഐശ്വര്യ ലക്ഷ്മിയെ തനിക്ക് ഇഷ്ടമാണ് എന്നാണ് ഈതവണ സന്തോഷ് പറഞ്ഞിരിക്കുന്നത്,

മായനദിയും വരത്തനും കണ്ടപ്പോൾ ഐശ്വര്യയെ അത്ര ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് അവരെ വലിയ ഇഷ്ടമാണ്. അവര് നല്ല ഓപ്പണായിട്ടുള്ള ഒരാളാണ്. അവര് ഒരു ഡോക്ടറാണ്, ഞാനൊരു എഞ്ചിനീയർ ആണ്.. അവര് മോഹൻലാലിൻറെ വലിയ ഫാനാണ്, ഞാനും.. ഒരു സിംപിൾ പെൺകുട്ടിയാണ് വലിയ ജാഡയില്ല. എനിക്കൊരു ക്രഷ് ആ പെൺകുട്ടിയോട് ഉണ്ട്. ഇതിന്റെ പേരിൽ ഒരു കോഴി ആണെന്ന് പറയരുത് എന്നാണ് സന്തോഷ് പറയുന്നത്.

നിത്യ മേനോനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതിന് ശേഷം താരത്തിനെതിരെ സന്തോഷ് വർക്കി രംഗത് എത്തിയിരുന്നു, സ്ത്രീകൾക്ക് പോലും ഇപ്പോൾ തന്നെ കാണുമ്പോൾ ഒരു ദേഷ്യമുണ്ടെന്ന് സന്തോഷ് ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞിരുന്നു, നിത്യയുടെ സിനിമ കാണാനുള്ള മാനസികാവസ്ഥ പോലും തനിക്കില്ലെന്നും, അവരുമായി ഇനിയൊരു ബന്ധമില്ലെന്നും സന്തോഷ് പറഞ്ഞു. അനുഭവിക്കാനുള്ളതിന്റെ മാക്സിമം താൻ അനുഭവിച്ചുവെന്നും, തന്റെ ജീവിതത്തിൽ ഇനിയൊരു പ്രണയവും വിവാഹവും ഇല്ലെന്നും സന്തോഷ് പറഞ്ഞു.

കല്യാണം കഴിച്ചാൽ സ്വാതന്ത്ര്യം പോകുമെന്നും സന്തോഷ് വർക്കി വ്യക്തമാക്കിയിരുന്നു. നേരത്തെ, തനിക്ക് നിത്യ മേനോനോട് തോന്നിയത് ട്രൂ ലൗ ആണെന്നും താൻ ഇതുവരെ അവരെ മോശം കണ്ണിലൂടെ കണ്ടിട്ടില്ലെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു. താൻ വിളിച്ചിട്ട് ഒരിക്കൽ പോലും നിത്യ ഫോൺ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറഞ്ഞു.