സ്റ്റാർ മാജിക്കിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

വർഷങ്ങൾ കൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് സ്റ്റാർ മാജിക്ക് . ആദ്യം ടമാർ പടാർ എന്ന പേരിൽ ആണ് പരുപാടി സംപ്രേക്ഷണം ചെയ്തിരുന്നത് എങ്കിലും പിന്നീട് സ്റ്റാർ മാജിക്ക് എന്ന പേരിലേക്ക് പരുപാടി മാറ്റുകയായിരുന്നു. മികിക്രി കലാകാരന്മാരെയും മിനിസ്ക്രീൻ താരങ്ങളെയും കൂടുതൽ പങ്കെടുപ്പിച്ച് കൊണ്ട് ഒരുക്കുന്ന പരുപാടി വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. മികച്ച അഭിപ്രായം ആയിരുന്നു പരിപാടിക്ക് ലഭിച്ചുകൊണ്ടിരുന്നത്. യൂട്യുബിലും പരിപാടിയുടെ ഓരോ എപ്പിസോഡും മുൻ പന്തിയിൽ തന്നെ ആയിരുന്നു സ്ഥാനം നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പരുപാടിയിൽ ഗസ്റ്റ് ആയി എത്തിയത് സന്തോഷ് പണ്ഡിറ്റ് ആയിരുന്നു, എന്നാൽ പരുപാടി പുറത്ത് ഇറങ്ങിയതിനു ശേഷം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് പരിപാടിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചു എന്നാണു പരിപാടിക്കെതിരെ ആരാധകർ പറയുന്നത്. പരുപാടിയിൽ കുറച്ച് ദിവസമായി നവ്യ നായരും പങ്കെടുത്തിരുന്നു. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി എന്ന പേരിൽ നവ്യയ്ക്കും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോൾ പരിപാടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ എത്തിയ ഒരു കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, മുന്‍പും പല രീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാര്‍ മാജിക് എന്നും അതില്‍ ഏറ്റവും കൂടുതല്‍ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതല്‍ ആണ് എന്നുള്ളതാരുന്നു എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. മുൻപ് സാബു മോന്‍ ഗസ്റ്റ് ആയി വന്നപ്പോള്‍ അത് ആ ഷോയില്‍ തന്നെ പറയുകയും ചെയ്തു. എങ്കില്‍ പോലും ഇതിലെ പല സ്‌കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട് എന്നും തങ്കച്ചന്‍ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകര്‍ കണ്ടത് ഈ ഷോയിലൂടെ ആണ് എന്നും കുറിപ്പിൽ പറയുന്നു. പരിപാടിക്ക് എതിരെ വിമര്‍ശങ്ങള്‍ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവര്‍ കൂട്ടുകാര്‍ തമ്മില്‍ കളിയാക്കുന്നത് ആണ് എന്നും അല്ലെങ്കില്‍ പാവം കലാലരന്മാര്‍ ആണ് എന്നുള്ളതാണ്. അങ്ങനെ തന്നെ ആണെങ്കിലും കഴിഞ്ഞ എപ്പിസോഡിൽ കാണിച്ച കാര്യങ്ങൾ പരിധി വിട്ടുപോയെന്നും കുറിപ്പിൽ പരാമർശിക്കുന്നു.

കൂടാതെ, ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തത് എന്നും അതിനു മുന്നില്‍ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായര്‍ നിത്യ ദാസ് എന്നിവര്‍ ആയിരുന്നു എന്നും കുറിപ്പിൽ എടുത്ത് പറയുന്നു. ഒരു അര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം എന്നും പരുപാടി കണ്ട പൂരിഭാഗം പേർക്കും ഇതേ അഭിപ്രായം ആണ് ഉള്ളതെന്നും ആണ് കുറിപ്പിൽ പറഞ്ഞു അവസാനിപ്പിക്കുന്നത്.

Leave a Comment