സ്റ്റാർ മാജിക്കിൽ നടന്ന കാര്യങ്ങൾക്ക് എതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

വർഷങ്ങൾ കൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് സ്റ്റാർ മാജിക്ക് . ആദ്യം ടമാർ പടാർ എന്ന പേരിൽ ആണ് പരുപാടി സംപ്രേക്ഷണം ചെയ്തിരുന്നത് എങ്കിലും പിന്നീട് സ്റ്റാർ മാജിക്ക് എന്ന പേരിലേക്ക് പരുപാടി മാറ്റുകയായിരുന്നു. മികിക്രി കലാകാരന്മാരെയും മിനിസ്ക്രീൻ താരങ്ങളെയും കൂടുതൽ പങ്കെടുപ്പിച്ച് കൊണ്ട് ഒരുക്കുന്ന പരുപാടി വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. മികച്ച അഭിപ്രായം ആയിരുന്നു പരിപാടിക്ക് ലഭിച്ചുകൊണ്ടിരുന്നത്. യൂട്യുബിലും പരിപാടിയുടെ ഓരോ എപ്പിസോഡും മുൻ പന്തിയിൽ തന്നെ ആയിരുന്നു സ്ഥാനം നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പരുപാടിയിൽ ഗസ്റ്റ് ആയി എത്തിയത് സന്തോഷ് പണ്ഡിറ്റ് ആയിരുന്നു, എന്നാൽ പരുപാടി പുറത്ത് ഇറങ്ങിയതിനു ശേഷം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് പരിപാടിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചു എന്നാണു പരിപാടിക്കെതിരെ ആരാധകർ പറയുന്നത്. പരുപാടിയിൽ കുറച്ച് ദിവസമായി നവ്യ നായരും പങ്കെടുത്തിരുന്നു. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി എന്ന പേരിൽ നവ്യയ്ക്കും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോൾ  ഈ വിഷയത്തിനോട് പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ശരിക്കും ആദ്യം താൻ കരുതിയത് സ്ക്രിപ്റ്റഡ് ആണെന്നാണ്. തന്റെ കരിയർ തകർക്കാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്തത് എന്ന് തന്നെ എനിക്ക് തോന്നി. ഞാൻ എന്റെ സിനിമയിലെ ഒരു പാട്ട് പാടുമ്പോൾ അവർ മറ്റൊരു സിനിമയിലെ  ഗാനം കൂടെപാടുകയാണ്. അവർ പാടുമ്പോൾ ഓർക്കസ്ട്ര ആ  പാട്ടിന് അനുസരിച്ച് മ്യൂസിക്കും ഇടുന്നു. ആദ്യം കരുതിയത് ബൈചാൻസിൽ പറ്റിയത് ആണെന്ന്. എന്നാൽ പിന്നീട് ഞാൻ വേറൊരു പാട്ട് പാടുമ്പോഴും ഇവർ ഇത് തന്നെ ആണ് ആവർത്തിച്ചത്. എന്റെ കരിയറിനെ തകർക്കാൻ വേണ്ടി ആ നടിമാർ മനഃപൂർവം ആണ് ഇങ്ങനെ ചെയ്തത് എന്ന് എനിക്ക് തോന്നുന്നു. ഇതിലൂടെ അവരുടെ സംസ്ക്കാരം ആണ് പുറത്ത് വന്നത് എന്നും സന്തോഷ് പ്രതികരിച്ചു. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് കൊണ്ട് വന്നത്.

ചേട്ടൻ അവർക്കും എത്രയോ മുകളിൽ ആണ് ജനങ്ങളെടെ മനസ്സിൽ നിങ്ങളിലൂടെ സ്ഥാനം, സന്തോഷ് ചേട്ടന്റെ പാട്ടുമായീ സാമ്യം ഇല്ലാത്ത ഏതൊക്കെയോ പാട്ട് പാടി എന്തോ വലിയ കാര്യം കണ്ടു പിടിച്ച പോലെ മ്യൂസിക് സെൻസ് ഇല്ലാത്ത കലാകാരിമാർ, ഈ സ്റ്റാർ മാജികിൽ വന്നു കാട്ടുന്ന വെറുപ്പിക്കൽസ് എലാം ജനം കണ്ടു നെഞ്ചിൽ ഏറ്റുക ആണെന് അവരുടെ ധാരണ അവർ സന്തോഷ് പണ്ഡിറ്റിനേക്കാൾ എത്രയോ തരം താനവരാണെന്നു അവർ തന്നെ തെളിയെച്ചു ഒന്നും അലെങ്കിലും പണ്ഡിറ്റ്‌ ആരുടെയും കാല് നക്കിയല്ല ഫെയിംസ് ആയതു അതെങ്കിലും ഓർക്കണം ഈ കളിയാക്കുന്നവർ, താങ്കൾ ചെയ്യുന്ന നന്മകൾ .തിരിച്ചറിയാൻ കഴിയാത്ത കുറേപേരുണ്ട് .സന്തോഷേട്ടാ.നല്ലവരായ .ഒരു കൂട്ടം .പേർ ഇന്നും നിങ്ങൾ കൊപ്പം ഉണ്ട് .ഇനിയും .സദൈര്യം മുനോട്ടു പോകൂ തുടങ്ങി നിരവധി പേരാണ് സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി എത്തിയത്.