ഫോളോവെഴ്‌സിനെ കൂട്ടാൻ ആണോ ഇങ്ങനെ ഒക്കെ കാണിച്ച് കൂട്ടുന്നത്, സാനിയക്കെതിരെ വിമർശകർ

ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ സാനിയ ഇയ്യപ്പന്‍ ക്വീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം നടത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴായിരുന്നു നായികയായിട്ടുള്ള സാനിയയുടെ വരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനാറ് വയസുകാരിയെ തേടി എത്തിയിരുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാനിയക്ക് ഫോളോവേഴ്‌സും ഒരുപാട് പേരുണ്ട്, ഇടക്കിടക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്, ഇപ്പോഴിതാ സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്. എന്നാൽ ചിത്രങ്ങൾക്ക് വിമർശനവുമായി നിരവധി ആളുകൾ എത്തുന്നുണ്ട്, ഫോളോവെഴ്‌സിന്റെ എണ്ണം കൂട്ടാൻ വേണ്ടിയാണ് ഇങ്ങനെ ഒക്കെ കാണിച്ച് കൂട്ടുന്നത് എന്നാണ് ചിത്രത്തിന് വരുന്ന കമെന്റുകൾ.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവട് വെച്ച് താരമാണ് സാനിയ അയ്യപ്പൻ. ആദ്യ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സാനിയയ്ക്ക് ഒരുപാട് ഹൈപ്പ് നൽകിയിരുന്നു. പ്രേക്ഷകർക്കിടയിൽ വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാനിയയ്ക്ക് കഴിഞ്ഞിരുന്നു. പ്രശംസയ്ക്കൊപ്പം ട്രോളുകൾക്കും ഇരയായ ഒരു നടിയാണ് സാനിയ.

എന്നാൽ ലൂസിഫറിലെ ഒറ്റ വേഷം കൊണ്ട് ട്രോളിയവരെ കൊണ്ട് മാറ്റി പറയിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.ലൂസിഫറിൽ മഞ്ജുവാര്യരുടെ കഥാപാത്രമായ പ്രിയദർശിനി രാംദാസിന്റെ മകളായ സാനിയ എത്തിയത്. ജാൻവിയായുള്ള സാനിയയുടെ പ്രകടനം പ്രേക്ഷകരുടെ ഇടയിൽ നിന്ന് കയ്യടി നേടിയിരുന്നു. അത്രമാത്രം മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചത്. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം സാനിയയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പമായിരുന്നു സാനിയയുടെ സീനുകൾ. മഞ്ജുവിനോടൊപ്പവും വിവേകമ് ഒബ്റോയ്ക്കൊപ്പവും കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ സാനിയ ശ്രമിച്ചിരുന്നു.