ദ്വീപിൽ നിന്നുമുള്ള ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ഡി ഫോർ ഡാൻസിലൂടെ അരങ്ങേറ്റം കുറിച്ച് നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ, ക്വീൻ സിനിമയിൽ അഭിനയിച്ച ശേഷമാണ് താരത്തിന്റെ തേടി നിരവധി അവസരങ്ങൾ എത്തിയത്, ഇപ്പോൾ കൈ നിറയെ സിനിമകളുമായി തിരക്കിലാണ് താരം,സാനിയ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടുന്നവയായിരുന്നു. സിനിമയിൽ ശ്രദ്ധ നേടിയതിനു പിന്നാലെ സോഷ്യൽ മീഡിയയിലും സാനിയ ഏറെ സജീവമായി തുടങ്ങി.

മിക്കപ്പോഴും വ്യത്യസ്‍തമായ ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്, നിരവധി തവണ വിമർശനങ്ങൾ നേരിട്ട താരം കൂടിയാണ് സാനിയ, താരത്തിന്റെ വസ്ത്രധാരണത്തിന്റെ പേരിലാണ് വിമർശനങ്ങൾ സാനിയ നേരിട്ടുള്ളത്, എന്നിരുന്നാലും ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ എത്താറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ഏതോ ദ്വീപിൽ നിന്നുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ബിക്കിനിയിൽ ഒരു ചെറിയ ബോട്ടിൽ ഇരിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചു.ദ്വീപിലെ പെൺകുട്ടി എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് നിരവധി കമെന്റുകളും ലൈക്കുകളുമാണ് താരത്തിന്റെ ഈ ചിത്രത്തിന് ലഭിക്കുന്നത്.

ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ സാനിയ ഇയ്യപ്പന്‍ ക്വീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം നടത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴായിരുന്നു നായികയായിട്ടുള്ള സാനിയയുടെ വരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനാറ് വയസുകാരിയെ തേടി എത്തിയിരുന്നത്.