ആ നല്ല നിമിഷത്തിൽ ഇത് വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു

കഴിഞ്ഞ ദിവസം ആയിരുന്നു 26ആമത് രാജ്യാന്തര ചലച്ചിത്ര മേള നടന്നത്. ചലച്ചിത്ര മേളയിൽ മുഖ്യ അതിഥിയായി നടി ഭാവനയും ഉണ്ടായിരുന്നു. പോരാട്ടത്തിന്റെ മറ്റൊരു പെൺപ്രതീകം എന്ന വിശേഷണത്തോടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ ആയ രഞ്ജിത്ത് ഭാവനയെ അഭിസംബോധന ചെയ്തത്. ശേഷം ഭാവന വേദിയിലേക്ക് കയറിവരുന്നതിന്റെയും ഒക്കെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു. ഭാവന വേദിയിലേക്ക് എത്തുമ്പോൾ സദസിലുള്ളവർ ഒന്നടങ്കം കയ്യടിച്ച് കൊണ്ട് താരത്തെ സ്വീകരിക്കുകയായിരുന്നു. ഈ വീഡിയോ വൈറൽ ആയതോടെ ഭാവനയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് നിരവധി താരങ്ങളും എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ അഡ്വക്കേറ്റ് സംഗീത ലക്ഷ്മൺ എന്ന യുവതിയുടെ പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

‘വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട്‌ കൊടുക്കാം എന്ന് ഓഫർ വെച്ചാൽ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്കോപ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ….. എക്സ്ക്യൂസ്‌ മി യേയ്’ എന്നാണ് സംഗീത തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ‘എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കർമ്മം നടക്കുന്ന വേദിയിൽ അവരാധിച്ചിരുത്തിയത്. ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ നീ എന്തിനാടാ അന്ന് ജയിലിൽ പോയി ദിലീപിനെ കണ്ടത്’ എന്നും സംഗീത മറ്റൊരു കുറിപ്പിൽ കൂടി പറയുന്നുണ്ട്. എന്നാൽ ആ പോസ്റ്റ് സംഗീത പിന്നീട് പിൻവലിക്കുകയും ചെയ്തു. നിരവധി പേരാണ് സംഗീതയുടെ ഈ പോസ്റ്റിനെതിരെ രംഗത്ത് വന്നത്.

‘ഇന്ന് ഭാവന ചലച്ചിത്ര അക്കാദമിയുടെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വന്നത് ഒരു ചരിത്ര മുഹൂർത്തമാണ്. പീഡിപ്പിക്കപ്പെട്ടാൽ അത് പെണ്ണിനല്ല കളങ്കം എന്ന് കേരളം,, ഒരുമിച്ച് നിന്ന് ഉറക്കെ പ്രഖ്യാപിച്ച നിമിഷം, ദിവസം. ആ നല്ല നിമിഷത്തിൽ ഈ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു. പ്രതിഷേധിക്കുന്നു’ എന്നുമാണ് മാല പാർവതി പ്രതികരിച്ചത്. സംഗീതയുടെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ ആണ് മാല പാർവതി പ്രതികരിച്ചത്.

 

Leave a Comment