പെട്ടന്നായിരുന്നു ആ ശബ്‌ദം കേട്ടത്, നടുക്കം മാറാതെ തങ്കക്കൊലുസുകൾ

നടിയായും പ്രൊഡ്യൂസർ ആയും എല്ലാം പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസർ ആയി ഫ്രൈഡേ ഫിലിം ഹൗസിന്റെ പങ്കാളി ആയിരുന്നു സാന്ദ്ര തോമസ്. വിജയ് ബാബുവും സാന്ദ്ര തോമസും ആയിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് നടത്തിയിരുന്നത്. എന്നാൽ താരം ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് പിന്മാറുകയും പകരം അടുത്തിടെ സാന്ദ്ര ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസർ മാത്രമല്ല നല്ല അഭിനേതാവ് കൂടിയാണ് താൻ എന്ന് താരം പല തവണ തെളിയിച്ചട്ടുമുണ്ട്. വിജയ് ബാബുവുമൊത്ത് ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം ആയിരുന്നു. ഇന്നും പ്രേക്ഷകർക്ക് ഓർത്ത് ചിരിക്കാവുന്ന നിരവധി ചിത്രങ്ങൾ ആണ് ഈ കൂട്ടുകെട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഈ കൂട്ട്കേട്ട് വേര്പിരിയുകയും ഇരുവരും രണ്ടു പ്രൊഡക്ഷൻ കമ്പനികൾ നടത്തി വരുകയും ആണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സാന്ദ്ര തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രതികരണവും ലഭിക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ സാന്ദ്ര പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. തന്റെ വീട്ടിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടത്തെ കുറിച്ചാണ് വിഡിയോയിൽ സാന്ദ്രപറയുന്നത്. തന്റെ അമ്മയും മക്കളായ തങ്കക്കൊലുസുകളും വീട്ടിൽ ഉള്ള സമയത്ത് അപ്രതീക്ഷിതമായി വീടിന്റെ വിൻഡോ ഗ്ലാസ് നിലത്ത് വീണു പൊട്ടിയെന്നും വെടി പൊട്ടുന്ന പോലത്തെ ശബ്‌ദം ആയിരുന്നു അപ്പോൾ കേട്ടതെന്നും അമ്മയും തങ്കക്കൊലുസുകളും അപ്പോൾ ഭയന്ന് പോയെന്നുമാണ് സാന്ദ്രയുടെ വിഡിയോയിൽ പറയുന്നത്. തങ്കക്കൊലുസുകൾ ആണ് സംഭവം വിഡിയോയിൽ വിവരിക്കുന്നത്. ടെംപെർഡ് ഗ്ലാസ് ആയതിനാൽ കൂടുതൽ അപകടങ്ങൾ ഒന്നും സംഭവിച്ചില്ല എന്നും സാന്ദ്ര പറയുന്നു. ആരെങ്കിലും പുറത്ത് നിന്നും ഗ്ലാസ്സിലേക്ക് കല്ലെറിഞ്ഞതാണോ അപകട കാരണം എന്ന സംശയം ഉണ്ടെങ്കിലും സമീപത്ത് ഒന്നും കല്ലുകൾ ഒന്നും ഉണ്ടായിരുന്നില്ല.

‘അമ്മ പുറത്ത് നിന്നും തങ്കക്കൊലുസുകളുടെ ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ ആയിരുന്നു അപകടം. ആ സമയത്ത് സാന്ദ്രയും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നില്ല. തങ്ങൾ ഇപ്പോൾ വീട്ടിൽ ഇല്ലെന്നും ഉടനെ തന്നെ വീട്ടിലേക്ക് പോകുകയാണെന്നും താരം വിഡിയോയിൽ പറയുന്നു.

 

Leave a Comment