പത്ത് വര്‍ഷത്തെ സിനിമാജീവിതത്തിൽ നിന്ന് തനിക്ക് നൂറ് വര്‍ഷത്തെ അനുഭവം കിട്ടി.

നടിയും നിർമ്മാതാവുമായി സിനിമാലോകത്ത് ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര തോമസ്. 91 മുതൽ ബാലതാരമായി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സാന്ദ്ര 2012-ൽ ഫ്രൈഡേ എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് നിര്‍മ്മാതാവിന്‍റെ കുപ്പായമണിഞ്ഞത്. അതോടൊപ്പം തന്നെ അഭിനയത്തിലും നടി സജീവമാകുകയുണ്ടായി. വിവാഹ ശേഷം സാന്ദ്ര സിനിമയിൽ നിന്ന് കുറച്ച് നാൾ പിന്മാറുകയുണ്ടായി. തന്‍റെ ഫ്രൈഡേ ഫിലിംസ് കമ്പനി വിജയ് ബാബുവിന് നൽകുകയുമുണ്ടായി. 5 വർഷങ്ങൾ കഴിഞ്ഞ് പുതിയ നിർമ്മാണ കമ്പനി റൂബി ഫിലിംസുമായി മടങ്ങി വരികയാണ് താരം.  ഏറെ ജന ശ്രദ്ധ നേടിയ ചിത്രം ആട് നിർമ്മിച്ചത് സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ്, ഇപ്പോൾ സിനിമയിൽ ഉണ്ടായ ചില അനുഭവങ്ങൾ പറയുകയാണ് താരം, സാന്ദ്ര തോമസിന്റെ വാക്കുകൾ ഇങ്ങനെ,

ആട് സിനിമ ചെയ്യുന്ന സമയത്ത് താന്‍ പ്രൊഡ്യൂസറാണ്. ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. വേറാരുമില്ല. ആടില്‍ മുഴുവന്‍ ആണുങ്ങളാണല്ലോ. ഒരു ദിവസത്തേക്ക് ശ്രിന്ദ വന്ന് പോയത് മാത്രമേയുള്ളൂ. ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് കാരവന്‍ എന്ന് പറഞ്ഞ് കാരവന്‍ എടുത്തില്ല. ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും താന്‍ ബാത്റൂമില്‍ പോയിട്ടുണ്ട്. അതായിരുന്നു അവസ്ഥ എന്ന് സാന്ദ്ര ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ നമ്മുടെ ഒരു പ്രശ്നം പറയാന്‍ ആരുമില്ലെന്നും സാന്ദ്ര പറയുന്നു. നമ്മളെ മനസിലാക്കുന്ന ഒരാളില്ല.

പത്ത് വര്‍ഷത്തെ സിനിമാജീവിതത്തിൽ നിന്ന് തനിക്ക് നൂറ് വര്‍ഷത്തെ അനുഭവം കിട്ടി. ഓരോ സിനിമയും ഓരോ അനുഭവങ്ങളായിരുന്നു. ഒരു പടം ചെയ്യുമ്പോള്‍ ഇനി ഒരു അബദ്ധം പറ്റില്ലെന്ന് വിചാരിച്ചാലും അടുത്ത പടത്തിൽ വേറെ അബദ്ധം ആയിരിക്കും. സന്തോഷിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുവങ്ങള്‍ സിനിമാലോകത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു, ഒട്ടും പ്രതീക്ഷിക്കാത്ത് സ്ഥലത്ത് നമ്മളെ ഇഷ്ടപ്പെടുന്നവര്‍ വന്ന് സാന്ദ്രയല്ലേ എന്നൊക്കെ ചോദിക്കുന്നത് വലിയ സന്തോഷമാണ്. സിനിമ ചെയ്യുന്നതിലെ ഒരു കിക്ക് അതാണ്. നമ്മളോട് ആളുകള്‍ ഇങ്ങോട്ട് വന്ന് സ്നേഹത്തോടെ സംസാരിക്കുന്നു. വിഷമിപ്പിക്കുന്ന അനുഭവങ്ങളാണ് കൂടുതൽ ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീയായതുകൊണ്ടും കാര്യങ്ങള്‍ ഹൃദയത്തിലേക്ക് പേഴ്സണലായി എടുക്കുന്നതുകൊണ്ടുമായിരിക്കാമത്. സിനിമയിൽ എല്ലാം പ്രൊഫഷണലായിമാത്രം എല്ലാവരേയും കാണമെന്ന് ചിലര്‍ പറഞ്ഞു തരാറുണ്ട്, പക്ഷേ പറ്റാറില്ല. ചിലരെയൊക്കെ ജെനുവിനായുള്ള ഫണ്ട്ഷിപ്പ് എന്ന് വിശ്വസിക്കും. പക്ഷേ കാര്യ സാധ്യത്തിനായിട്ടായിരിക്കും, സാന്ദ പറയുന്നു.

Leave a Comment