ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി സാന്ദ്ര

നടിയായും പ്രൊഡ്യൂസർ ആയും എല്ലാം പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസർ ആയി ഫ്രൈഡേ ഫിലിം ഹൗസിന്റെ പങ്കാളി ആയിരുന്നു സാന്ദ്ര തോമസ്. വിജയ് ബാബുവും സാന്ദ്ര തോമസും ആയിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് നടത്തിയിരുന്നത്. എന്നാൽ താരം ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് പിന്മാറുകയും പകരം അടുത്തിടെ സാന്ദ്ര ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസർ മാത്രമല്ല നല്ല അഭിനേതാവ് കൂടിയാണ് താൻ എന്ന് താരം പല തവണ തെളിയിച്ചട്ടുമുണ്ട്. വിജയ് ബാബുവുമൊത്ത് ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം ആയിരുന്നു. ഇന്നും പ്രേക്ഷകർക്ക് ഓർത്ത് ചിരിക്കാവുന്ന നിരവധി ചിത്രങ്ങൾ ആണ് ഈ കൂട്ടുകെട്ടിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് പിൻമാറിയതിനെ കാരണം പറയുകയാണ് സാന്ദ്ര തോമസ്.

നമ്മുടെ ഓഫീസിൽ വലിയൊരു തിരിമറി നടന്നു. അതാണ് എല്ലാ പ്രേശ്നങ്ങളുടെയും തുടക്കം എന്ന് വേണമെങ്കിൽ പറയാം. ഒരാൾ ഓഫീസിൽ വലിയ ഒരു പ്രശ്നം ഉണ്ടാക്കി. ആ പ്രശ്നം ഉണ്ടാക്കിയ ആളെ കണ്ടെത്തിയപ്പോൾ ഞാൻ തന്നെ അദ്ദേഹത്തെ പറഞ്ഞു വിടുകയും ചെയ്തു. അയാൾ വിജയ്ക്ക് വളരെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നു. അന്ന് അതിനെ കുറിച്ച് വിജയിയുമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും കുറച്ച് നാളുകൾ കൊണ്ട് അത് വളർന്നു വന്നു. അല്ലാതെ ഞങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ട്. അത് സിനിമയുടെ കാര്യത്തിൽ മാത്രമാണ്. എനിക്ക് ഇഷ്ട്ടപെടുന്ന ചിത്രങ്ങൾ വിജയ്ക്ക് ഇഷ്ടപ്പെടില്ല, വിജയ്ക്ക് ഇഷ്ടപ്പെടുന്നത് എനിക്കും ഇഷ്ട്ടപെടില്ലായിരുന്നു.

ഞങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിലെ ഏറ്റവും വലിയ വിജയം എന്താണെന്ന് വെച്ചാൽ ഇത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും ഞങ്ങൾ തമ്മിൽ സ്വത്തിനെ ചൊല്ലി ഒരു തർക്കവും ഉണ്ടായിട്ടില്ല എന്നുള്ളതാണ്. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ്. പക്ഷെ ആശുപത്രിയിൽ എത്തിയപ്പോൾ ആണ് കാര്യങ്ങൾ മറ്റൊരു വഴിക്ക് പോയത്. അവർ കേസ് കൊടുക്കുമെന്ന് പറഞ്ഞു. അങ്ങനെ ഈ വിവരം പോലീസിൽ അറിഞ്ഞു. പോലീസ് വഴി മീഡിയാസും അറിയുകയായിരുന്നു.