തലേന്ന് രാത്രിയിലാണ് ആ നടൻ വിളിച്ച് വരാൻ താൽപ്പര്യം ഇല്ല എന്ന് പറയുന്നത്

നടിയായും പ്രൊഡ്യൂസർ ആയും എല്ലാം പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസർ ആയി ഫ്രൈഡേ ഫിലിം ഹൗസിന്റെ പങ്കാളി ആയിരുന്നു സാന്ദ്ര തോമസ്. വിജയ് ബാബുവും സാന്ദ്ര തോമസും ആയിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് നടത്തിയിരുന്നത്. എന്നാൽ താരം ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് പിന്മാറുകയും പകരം അടുത്തിടെ സാന്ദ്ര ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസർ മാത്രമല്ല നല്ല അഭിനേതാവ് കൂടിയാണ് താൻ എന്ന് താരം പല തവണ തെളിയിച്ചട്ടുമുണ്ട്. വിജയ് ബാബുവുമൊത്ത് ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം ആയിരുന്നു. ഇന്നും പ്രേക്ഷകർക്ക് ഓർത്ത് ചിരിക്കാവുന്ന നിരവധി ചിത്രങ്ങൾ ആണ് ഈ കൂട്ടുകെട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഈ കൂട്ട്കേട്ട് വേര്പിരിയുകയും ഇരുവരും രണ്ടു പ്രൊഡക്ഷൻ കമ്പനികൾ നടത്തി വരുകയും ആണ് ചെയ്യുന്നത്.

ഇപ്പോഴിതാ നിർമ്മാതാവ് ആയിരുന്നപ്പോൾ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും മനസ്സ് തുറക്കുകയാണ് സാന്ദ്ര. പെണ്ണ് ആണെന്ന് കരുതി ഒരു കാര്യത്തിലും മാറി നിന്നിട്ടില്ല എന്നും ആണുങ്ങൾ ആയ പ്രൊഡ്യൂസഴ്സ് എങ്ങനെ ആണോ ഓരോ കാര്യങ്ങൾ ചെയ്യുന്നത് അങ്ങനെ തന്നെ ചെയ്യാനേ താനും ശ്രമിച്ചിട്ടുള്ളു എന്നും അത് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. എന്നാൽ പലപ്പോഴും താരങ്ങളുടെ ഭാഗത്ത് ഇന്നും ചീത്ത വിളികൾ വരെ കേൾക്കേണ്ടി വന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട് എന്നും സാന്ദ്ര പറഞ്ഞു. ഒരിക്കൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. അതിലെ നായകന് എന്തോ ബുദ്ധിമുട്ട് ആയത് കൊണ്ട് നേരുത്തെ തന്നെ ഷൂട്ട് ചെയ്യേണ്ട ഒരു രംഗം പിന്നീട് ഷൂട്ട് ചെയ്യാൻ വേണ്ടി മാറ്റി വെയ്ക്കുകയായിരുന്നു. അങ്ങനെ ആ സീൻ ഷൂട്ട് ചെയ്യാൻ ഓക്കേ ആയ ദിവസം ആ നടൻ അറിയിക്കുകയും ലൊക്കേഷന് അഡ്വാൻസ് നൽകി മുഴുവൻ ക്രൂ അംഗങ്ങളും തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്തുകയും ചെയ്തു.

എന്നാൽ ഷൂട്ടിങ് തുടങ്ങേണ്ടതിന്റെ തലേ ദിവസം രാത്രി ഈ നടൻ വിളിച്ചിട്ട് പറഞ്ഞു അയാൾക്ക് നാളെ ഷൂട്ടിനു വരാൻ താൽപ്പര്യം ഇല്ല എന്നും മൂഡ് ഇല്ല എന്നുമൊക്കെ. എന്നാൽ ഷൂട്ട് നടന്നില്ലെങ്കിൽ ഒരുപാട് സാമ്പത്തിക നഷ്ട്ടം ഉണ്ടാകും അത് കൊണ്ട് വന്നേ പറ്റു എന്നൊക്കെ ഞാൻ പറഞ്ഞു. അപ്പോഴേക്കും അയാൾ ചൂടാകുകയും വരാൻ സൗകര്യമില്ലെടി എന്നൊക്കെ പറയുകയും ചെയ്തു. രണ്ടും കൽപ്പിച്ച് ഇനി ഷൂട്ടിന് വരണ്ട എന്ന് ഞാനും തിരിച്ച് പറഞ്ഞു ഫോൺ വെച്ച്. പിറ്റേന്ന് ആ നടൻ ഷൂട്ടിങ് സെറ്റിൽ എത്തി മാപ്പ് ഒക്കെ പറയുകയും അഭിനയിക്കാൻ തയാറായി വരുകയും ഒക്കെ ചെയ്തിരുന്നു എന്നും സാന്ദ്ര പറഞ്ഞു.