മലയാള സിനിമയുടെ ഇന്നും നികത്താൻ കഴിയാത്തനഷ്ടം തന്നെയാണ് സംയുക്ത


ഒരു  കാലത്ത് മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന താരമാണ് സംയുക്ത വർമ്മ, വിവാഹ ശേഷം സംയുക്ത സിനിമ ജീവിതത്തിൽ നിന്നും ഒഴിവായി നിൽക്കുകയാണ്, സംയുക്തയുടെ ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, സിനിമയിൽ സംയുക്ത തുടർന്നിരുന്നെങ്കിൽ ഇന്ന് ലേഡി സൂപ്പർസ്റ്റാർ പദവി കീഴടക്കിയേനെ എന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്, പോസ്റ്റിംഗിനെ, ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് തീർത്തു പറയാൻ പറ്റുന്ന നായിക. മലയാള സിനിമയുടെ ഇന്നും നികത്താൻ കഴിയാത്തനഷ്ടം തന്നെയാണ് സംയുക്ത. അന്നും ഇന്നും ഇത്രക്കു ഭംഗി ഉള്ള ഒരു നായിക മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. അത്രക്ക് സുന്ദരി തന്നെയായിരുന്നു. അഭിനയിച്ച റോൾ ഏല്ലാം ഒന്നിനൊന്നു മികച്ചത്. കരിയറിന്റ നല്ല സമയത്ത് കല്യണം കഴിഞ്ഞു പോയത് കൊണ്ട് മാത്രം നഷ്ടമായത് ഒരു ലേഡി സൂപ്പർ സ്റ്റാറി നെയാണ്. തിരിച്ചുവരവ് പ്രതീഷിക്കുന്നു.

വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായി അരങ്ങേറിയ പുതുമുഖ നായികയാണ് സംയുക്ത വര്‍മ്മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാവനയെന്ന കഥാപാത്രത്തെയായിരുന്നു സംയുക്ത അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തോടെയായാണ് സംയുക്ത അഭിനയത്തോട് ബൈ പറഞ്ഞത്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് ഇതുവരെ സാധ്യമായിട്ടില്ല. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സംയുക്ത വര്‍മ്മയുടേത്.

ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുകളൊന്നുമില്ലെന്നും സംയുക്ത തന്നെയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു ബിജു മേനോന്‍ പറഞ്ഞിരുന്നു. യോഗയുമായി ബന്ധപ്പെട്ട തിരക്കുകളും വീട്ടുകാര്യങ്ങളുമൊക്കെയായി താനെപ്പോഴും ബിസിയാണെന്ന് നേരത്തെ സംയുക്ത വ്യക്തമാക്കിയിരുന്നു. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി