ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് സംയുക്ത വർമ്മ കടന്നു വരുന്നത്, നിരവധി ചിത്രങ്ങലില്‍ അഭിനയിച്ചിട്ടുണ്ട്.മിക്ക ചിത്രങ്ങളും വന്‍വിജയമായിരുന്നു.ബിജു മേനോന്‍ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും 2000 ലും (മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരന്‍, മേഘമല്‍ഹാര്‍, വണ്‍ മാന്‍ ഷോ, നരിമാന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേഘസന്ദേശം, സായ്‌വര്‍ തിരുമേനി, തെങ്കാശിപ്പട്ടണം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മധുരനൊമ്പരക്കാറ്റ്, മഴ, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ഇംഗ്ലീഷ് മീഡിയം, വാഴുന്നോര്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നു. കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. താരത്തിനെകുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു പക്ഷെ അഭിനയം നിർത്തിയില്ലായിരുന്നെങ്കിൽ നിത്യ ഹരിത നായികയായി ഇന്നും തിളങ്ങേണ്ടിയിരുന്ന നടി. തെങ്കാശി പട്ടണവും,വൺമാൻ ഷോ യും ആണ് എന്റെ പ്രിയപ്പെട്ട സംയുക്ത സിനിമകൾ, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നറിയില്ല, സെന്റിമെന്റ്സ് സീനുകളിൽ ഇവരുടെ പെർഫോമൻസ് എടുത്ത് പറയേണ്ടത് തന്നെയാണ് എന്നാണ്.
ബിജു മേനോനും സംയുക്തയും നായിക, നായകന്മാരായി അഭിനയിച്ച സിനിമാ ലൊക്കേഷനുകളില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. ചന്ദ്രനുദിക്കുന്നദിക്ക്, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, എന്നിങ്ങനെ നിരവധി സിനിമകളിലൂടെ താരങ്ങള്‍ ഒന്നിച്ചു. മേഘമല്‍ഹാറിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും തമ്മിലുള്ള കല്യാണം നടക്കുന്നത്. വിവാഹസമയത്ത് 23 വയസാണ് സംയുക്തയ്ക്ക് ഉണ്ടായിരുന്നത്. വിവാഹം കുറച്ച് നേരത്തെയായി പോയോ എന്ന് ചോദിച്ചാല്‍ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സംയുക്ത മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞത്.