ഞാൻ ആകെ ക്ഷീണിതയാണ്, പുതിയ ചിത്രങ്ങളുമായി സംയുക്ത മേനോൻ

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് സംയുക്ത മേനോന്‍. ലില്ലി, തീവണ്ടി ഉള്‍പ്പെടെയുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലിയില്‍ നായികാ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിച്ചത്. ടൊവിനോ തോമസിന്റെ നായികയായി തീവണ്ടി എന്ന ചിത്രത്തിലും സംയുക്ത തിളങ്ങി. വെളളം, വോള്‍ഫ്, ആണും പെണ്ണും എന്നീ സിനിമകളാണ് സംയുക്തയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. തമിഴില്‍ ഗ്ലാമറസ് റോളില്‍ അഭിനയിച്ചും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അതേസമയം കന്നഡത്തിലും സംയുക്ത മേനോന്റെ പുതിയ ചിത്രം വരുന്നുണ്ട്. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സംയുക്ത.

തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്.ഫോട്ടോഷൂട്ട്, വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്ത് നടി മുന്‍പ് എത്തി. സംയുക്തയുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയയ പോസ്റ്റുകളും വൈറലാകാറുണ്ട്. ഫിറ്റ്‌നെസിന്‌റെ കാര്യത്തിലെല്ലാം അതീവ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് നടി. കൂടാതെ വസ്ത്ര ധാരണത്തിന്‌റെ കാര്യത്തിലും സംയുക്ത ശ്രദ്ധിക്കാറുണ്ട്. വേറിട്ട ലുക്കുകളിലാണ് നടി മിക്കപ്പോഴും എത്താറുളളത്.

ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സംയുക്ത, ദുബായിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് സംയുക്ത തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്, ഞാൻ ആകെ ക്ഷീണിതയാണ്! എനർജറ്റിക് പോലെ അഭിനയിക്കുകയാണ്” എന്ന കാപ്ഷനൊപ്പമാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്, ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ അവ ഏറെ ശ്രദ്ധേയമാക്കിയിരിക്കുകയാണ്, നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്.

1.2 മില്യണ്‍ ഫോളോവേഴ്‌സാണ് സംയുക്തയ്ക്ക് ഇന്‍സ്റ്റഗ്രാമിലുളളത്. പരിഹാസ കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം സംയുക്ത എപ്പോഴും മറുപടി നല്‍കാറുണ്ട്.പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന കടുവയാണ് സംയുക്തയുടെ പുതിയ മലയാള സിനിമ.കൂടാതെ കന്നഡത്തിലും നടിയുടെ പുതിയ സിനിമ വരുന്നു. ഗാലിപാട്ട 2 എന്ന ചിത്രത്തില്‍ ഗണേഷാണ് നായകന്‍. വെളളം എന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ റോളില്‍ ശ്രദ്ധേയ പ്രകടനമാണ് സംയുക്ത കാഴ്ചവെച്ചത്. സുനിത മുരളി എന്നാണ് കഥാപാത്രത്തിന്‌റെ പേര്.