പേരിന്റെ കൂടെയുള്ള ജാതിവാൽ ഒഴിവാക്കി സംയുക്ത, താൻ ഇനി മുതൽ സംയുക്ത മാത്രയിരിക്കും എന്ന് താരം


കഴിഞ്ഞ ദിവസം ആണ് സംയുക്ത മേനോൻ തന്റെ പേരിൽ ഇനി മുതൽ മേനോൻ ഉണ്ടാകില്ല എന്നും ഇനി മുതൽ സംയുക്ത എന്ന് മാത്രമായിരിക്കും താൻ അറിയപ്പെടുന്നത് എന്നും ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാദകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പേരിന്റെ കൂടെ ജാതി വാൽ ഇനി ഇല്ലെന്ന് നടി സംയുക്ത. തന്നെ ഇനി മുതൽ സംയുക്ത എന്ന് വിളിച്ചാൽ മതി, ‘മേനോൻ ‘ പേരിൽ നിന്ന് ഒഴിവാക്കി എന്നും ഇവർ അഭിമുഖത്തിൽ പറഞ്ഞു. അതിന് ശേഷം ഫേസ് ബുക്കിൽ സംയുക്ത യുടെ പ്രൊഫൈൽ ഞാൻ നോക്കിയിട്ട് കണ്ടില്ല, കാണാൻ പറ്റുന്നവർ ഉണ്ടോ. ആ പ്രൊഫൈലിൽ “മേനോൻ ” വാല് ഇത്രനാളും ഉണ്ടായിരിന്നു എന്നുമാണ് പോസ്റ്റ്.

മേനോൻ, നായർ, എന്നൊക്കെ പേരിന്റെ കൂടെ ഇട്ടാൽ എന്താണ് പ്രെശ്നം? അതൊക്കെ നമ്മുടെ ഫാമിലി ഉള്ളവരുടെ പേഴ്സണൽ ചോയിസ് അല്ലെ? ഒരാളുടെ പേര് കാണുമ്പൊ ഞാൻ അത് മാത്രമെ ശ്രദ്ധിക്കാറുള്ളു വാല് എന്താണെന്ന് നോകാറില്ല. ഈ വാല് മാത്രം നോക്കി ഇരികുന്നത് ആരാണ്? പിന്നെ ഇവര് ഇപ്പൊ ഇത് എടുത്ത് കളഞ്ഞത് ഞാൻ ഒരു സംഭവം കാണിക്കാൻ മാത്രമാണ്. അല്ലെങ്കിൽ ഫസ്റ്റ് ഫിലിമിന്റെ നേമ് കാർഡിൽ തന്നെ മേനോൻ വെട്ടി കൊടുകണമായിരുന്നു എങ്കിൽ സമ്മതിക്കാരുന്നു.

പാർവതിയുടെ അതേ ലൈൻ. അറിയേണ്ടവർ ഒക്കെ അറിഞ്ഞു. ഇനി പുരോഗമന വീരാളിപ്പട്ടും സ്വന്തം, അതിന് ഈ ജാതി പേര് ഒരു പട്ടം ആണോ അങ്ങനെ അവർ കണ്ട കൊണ്ട് അല്ലെ ഇപ്പോൾ മറ്റുന്നത് പേരിൽ അല്ല മനസ്സിൽ നിന്നും ആണ് ജാതി ചിന്ത മാറ്റണ്ടത്. പേര് ഇട്ട അച്ഛനും അമ്മയും അപ്പോൾ തെറ്റ് ആണ് ചെയ്തത് എന്നാരിക്കും അല്ലോ ഇത് നൽകുന്ന സന്ദേശം, ഫേസ്ബുക്കിൽ അവരുടെ പ്രൊഫൈൽ ഇപ്പോ ലഭ്യമല്ല. ആ പ്രൊഫൈലിൽ സംയുക്ത മേനോൻ എന്നാണ് പേര്.

പക്ഷെ പലരും സെര്ടിഫിക്കറ്റിൽ വെണ്ടക്ക വലുപ്പത്തി ൽ ജാതി ഒക്കെ കാണിച്ചു സർക്കാർ ജോലി വങുന്നുണ്ടു ഒരു കുഴപ്പവും ആർക്കും ഇല്ലാ. ആർക്കും പുരൊഗമനവും വേണ്ട, പേരിൽ വാൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്താണാവോ ഇത്ര കുഴപ്പം പേരിന്റെ അറ്റത്തു ജാതി വാൽ വെച്ചതുകൊണ്ട് ആരും മോശക്കാരും ആവുന്നില്ല വാൽ ഇല്ലാത്തത് കൊണ്ട് ആരും മഹാന്മാരും ആവുന്നില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.