ബിജു ചേട്ടന്റെ സുഹൃത്തുക്കളുടെ ഭാര്യമാർ എന്നോട് പറഞ്ഞിട്ടുണ്ട് ബിജു ചേട്ടൻ കുടിക്കുന്നതിനെക്കുറിച്ച്

സംയുക്ത വർമ്മ- ബിജുമേനോൻ ദമ്പതികളോട് എന്തോ ഒരു പ്രത്യേക ആരാധനയാണ് സിനിമ പ്രേമികൾക്ക്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സംയുക്ത നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഏതുവേഷവും തനിക്കിണങ്ങും എന്ന് തെളിയിച്ച സംയുക്ത ബിജുമേനോനുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടത്. വർഷങ്ങൾക്ക് ശേഷം പരസ്യ ചിത്രങ്ങളിലൂടെ സംയുക്ത അഭിനയത്തിലേക്ക് മടങ്ങി എത്തുകയും ചെയ്തു. വിവാഹത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സംയുക്ത അഭിനയത്തിലേക്ക് മടങ്ങി വരുന്നതിൽ തനിക്ക് എതിർപ്പൊന്നും ഇല്ലെന്നും ബിജു മേനോൻ പലപ്പോഴായി പറഞ്ഞിട്ടും ഉണ്ട്. മികച്ച ജോഡികളായി സിനിമയിൽ തിളങ്ങിയ ഇവർ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സംയുക്തയും ബിജു മേനോനും വിവാഹിതരാകുന്നത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളുടെ സമയത്ത് ആയിരുന്നു ഇരുവരും പ്രണയത്തിലാകുന്നത് . 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറിയതോടെ സംയുക്ത സിനിമയോട് വിട പറയുകയും ചെയ്തു.

2006 ല്‍ ആണ് സംയുക്ത അമ്മയാകുന്നത്. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെയാണ് അധികം ക്യാമറകണ്ണുകളിൽ സംയുക്ത പെട്ടിട്ടില്ല. മകൻ എത്തിയതിനു പിന്നാലെയാണ് സംയുക്ത യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും പഴയതിനെക്കാളും കൂടുതൽ സുന്ദരി ആകുന്നത്. പൊതു പരിപാടികളിൽ സംയുക്ത പങ്കെടുത്താൽ അന്നത്തെ താരം തന്നെ നടിയായിരിക്കും. ഏറ്റവും ഒടുവിൽ സംയുക്ത മിന്നിത്തിളങ്ങിയത് അനുജത്തി ഉത്തര ഉണ്ണിയുടെ വിവാഹത്തിനാണ്. ഇപ്പോൾ ബിജുമേനോനെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയുടെ സുഹൃത്തുക്കൾ പറഞ്ഞ ചില കാര്യങ്ങൾ ആണ് സംയുക്ത പറയുന്നത്,

ബിജു ചേട്ടന്റെ സുഹൃത്തുക്കളുടെ ഭാര്യമാർ എന്നോട് പറഞ്ഞിട്ടുണ്ട് ബിജുവിന് കുടിക്കുന്ന ശീലമുണ്ട് ഒന്ന് ശ്രദ്ധിക്കണേ എന്ന്, എന്നാൽ അതിൽ ഓട് തെറ്റുള്ളതായി ഞാൻ കണ്ടിട്ടിട്ടില്ല, സ്ഥിരമായി കുടിക്കുന്ന ഒരു വ്യക്തി അല്ല അദ്ദേഹം, ഫ്രഡ്‌സിന്റെ കൂടെ വല്ലപ്പോഴും കൂടുന്ന സമയത്താണ് അദ്ദേഹം കുടിക്കുന്നത്, അത് നിർത്താൻ പറയുന്നത് ശെരിയല്ല, അവരുടെ ഒരു സന്തോഷം ആണത്, അവർ സുഹൃത്തുക്കൾ വല്ലപ്പഴും ഒന്നിക്കുമ്പോൾ ഒന്നോ രണ്ടോ പെഗ് കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് സംയുകത പറയുന്നത്

Leave a Comment