ഡെന്നിസ് താലി അഴിക്കാൻ തയ്യാറായാൽ അഭിരാമി ഫ്രീ ആയി, പിന്നെ മോഹൻലാലിനെ ജയിലിൽ നിന്ന് ഇറക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാവും


മലയാളി പ്രേക്ഷകരുടെ മനസില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചതിനാല്‍ രണ്ടാം ഭാഗമുണ്ടാകുമോ എന്ന് ആരാധകരുടെ പതിവ് ചോദ്യമായിരുന്നു. ഇപ്പോഴിതാ, സമ്മര്‍ ഇന്‍ ബത്ലഹേം ഇറങ്ങി 24 വര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്ന വേളയില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

സമ്മര്‍ ഇന്‍ ബത്ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോകറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയാൽ എന്തായിരിക്കും എന്ന് ഷിജാസ് മൊയ്‌ദീൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, സിനിഫൈൽ എന്ന ഗ്രൂപ്പിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

സമ്മർ ഇൻ ബത്ലഹേമിൻ്റെ 2nd part നു ഒരു പ്രോബ്ലവും ഇല്ലല്ലോ?! എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്, ഡെന്നിസ് താലി അഴിക്കാൻ തയ്യാറായാൽ അഭിരാമി ഫ്രീ ആയി .പിന്നെ മോഹൻലാലിനെ ജയിലിൽ നിന്ന് ഇറക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാവും…അവിടെ യഥാർത്ഥ terrorist കളെ കണ്ടെത്താനായി ജാമ്യം അനുവദിച്ചു കൊണ്ട് ചില politics..തള്ളണം. കാര്യം കഴിഞ്ഞ് പുള്ളി തിരിച്ച് പൊയ്ക്കോട്ടേ.കലാഭവൻ മണി കാലത്തിൻ്റെ നഷ്ടമായി വരും.ജയറാം settled ആയിട്ടോരു family man ആയി ടീമിൽ തുടരുന്നു ..എങ്ങനെ ഉണ്ട്? എന്നും പോസ്റ്റിൽ പറയുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.

മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. സമ്മര്‍ ഇന്‍ ബത്ലഹേമിനെ ആമിയും നിരഞ്ജനും പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രമാണ്. മിനിറ്റുകള്‍ കൊണ്ട് നിരഞ്ജന്‍ എന്ന കഥാപാത്രത്തിലൂടെ സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യത്തിന് ഇന്നും ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.