സംഭവം രവി പിള്ള ആയാലും ലാലേട്ടന്‍ ആയാലും കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവര്‍ക്കും ബാധകമാണ്

കഴിഞ്ഞ ദിവസം ആണ് രവിപിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്നത്. വളരെ ആഘോഷപൂർവം നടന്ന വിവാഹ ചടങ്ങിൽ പല പ്രമുഖരും പങ്കെടുത്തിരുന്നു. വിവാഹത്തിന് അഞ്ച് ആറു ദിവസങ്ങൾക് മുൻപ് തന്നെ അമ്പലത്തിൽ വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു. രവിപിള്ളയുടെ മകൻ ഗണേഷും അഞ്ജനയും തമ്മിൽ ഉള്ള വിവാഹത്തിന് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ഭാര്യ സുചിത്രയും വരെ പങ്കെടുത്തിരുന്നു. കോവിഡ് പ്രോട്ടോകോളുകൾ ലംഗിച്ച് ആണ് വിവാഹം നടക്കുന്നത് എന്ന് വിവാഹത്തിന് മുൻപ് തന്നെ പരാതി ഉയർന്നിരുന്നു. വിവാഹത്തിന്റെ മുന്നോടിയായി രവിപിള്ള ഗുരുവായൂർ അപ്പന് 725 ഗ്രാം തൂക്കമുള്ള കിരീടം സമർപ്പിച്ചിരുന്നു. ഈ കിരീടയിൽ മരതക കല്ലും പതിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

വിവാഹത്തിന് മോഹൻലാൽ പങ്കെടുത്തതിന്റെ വിഡിയോയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. രവിപിള്ളയുടെ കുടുംബത്തിനൊപ്പം വിവാഹത്തിന് പങ്കെടുത്തതിന്റെ ചിത്രം മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വലിയ രീതിയിൽ ഉള്ള വിമർശനം ആണ് ചിത്രങ്ങൾക്ക് ആളുകളുടെ ഭാഗത്ത് നിന്നും ലഭിച്ചത്. സംഭവം രവി പിള്ള ആയാലും ലാലേട്ടന്‍ ആയാലും കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവര്‍ക്കും ബാധകമാണ്. ലാലേട്ടാ…. താങ്കള്‍ ഒരു മാതൃകയാണ്. ഈ കെട്ടക്കാലത്ത്, പ്രവൃത്തികളും മാതൃകാപരം ആകണം. ഈ കമന്‍റ് ഇട്ടതിന്, എന്നെ തെറിവിളിയ്ക്കാന്‍ വരുന്ന ഫാന്‍സിനോട്…… നിന്റെയൊക്കെ സ്നേഹത്തേക്കാള്‍ കൂടുതല്‍ ഇഷ്ടം അദ്ദേഹത്തോടെനിയ്ക്കുണ്ട് എന്നാണ് ഒരാൾ കമെന്റ് ഇട്ടത്.

ലാലേട്ടാ, ഒരുപക്ഷെ രവിപിള്ള നിങ്ങൾക്ക് കൂടുതൽ പ്രിയപ്പെട്ട ആൾ ആയിരിക്കാം, പക്ഷെ ലാലേട്ടൻ  കാണിച്ചത് മാതൃകപരം അല്ല…. ഇത് ഇവിടെ കമന്റ്‌ ചെയ്തത് കുറ്റപ്പെടുത്താനോ ഷോ നടത്താനോ അല്ല…. നമ്മുടെ സ്വന്തം അച്ചൻ/അമ്മ / ജേഷ്ഠൻ /അനുജത്തി പോലെ രക്ത ബന്ധമുള്ളവർ ഒരു തെറ്റു ചെയുമ്പോൾ ഉണ്ടാകുന്ന ഒരു വേദന ഹൃദയത്തിൽ അനുഭവപ്പെട്ടു… ഈ വിഷമ കാലഘട്ടത്തിൽ എന്നെ ഒരുപാടു സ്വാധീനിച്ച വ്യക്തി ഇങ്ങനെ ചെത്തപ്പോൾ നേരിട്ട് പറഞ്ഞു എന്നെ ഉള്ളു, മാസ്ക് ഇടാതെ നിന്നെ ലാലിനോട് പുച്ഛം.ഭാഗവാന് മുന്നിൽ തിരിഞ്ഞു നിൽക്കാൻ പാടില്ല. കൊറോണ യ്ക്ക് പക്ഷ ഭേദമില്ല, കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വിവാഹം കഴിഞ്ഞ വധൂ വരന്മാർ മാത്രം കിഴക്കേ നടയിൽ ഒരു വശം ചേർന്ന് നിന്ന് ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടയിൽ പൊലീസ് ഏമാന്മാർ വന്ന് അവരെ വിലക്കുകയും ഇവിടെ കിഴക്കേ നടയിൽ നേരെ നിന്ന് ഫോട്ടോ അനുവദനീയം അല്ല എന്നും നിങ്ങൾ തെക്കുവശത്തേക്ക് മാറി എടുക്കണം എന്നും പറഞ്ഞു അവരെ അവിടെ നിന്നും പറഞ്ഞയച്ചു. അന്ന് ആലോചിച്ചപ്പോൾ അത് ശരിയാണ് എന്ന് തോന്നി , ഭഗവാന്റെ മുൻപിൽ തിരിഞ്ഞു നിന്ന് ഫോട്ടോ shoot അടത്തുന്നത് ശരിയല്ല എന്ന് ആണ് വിചാരിച്ചത് . ഇപ്പോഴാണ് മനസിലായത് പണമുള്ളവന് ഒരു നീതിയും അത് ഇല്ലാത്തവന് മറ്റൊന്നും ആണെന്ന് . കഷ്ടം പോലീസ്‌കാരാ തുടങ്ങി നിരവധി കമെന്റുകൾ ആണ് മോഹൻലാലിന്റെ പോസ്റ്റിന് താഴെ വരുന്നത്.