ഇൻസ്റ്റാഗ്രാമിൽ നിന്ന് മാത്രം ഇത്രയും തുകയോ, വിശ്വസിക്കാൻ കഴിയുന്നില്ല

സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന പേര് ആണ് നടി സാമന്തയുടേത്. സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനം തന്നെയാണ് അതിന്റെ കാരണവും. സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. അക്കിനേനി എന്ന ഭര്‍ത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി. ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി എന്ന വാര്‍ത്തകളും വന്നു തുടങ്ങി. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സമാന്ത തയ്യാറായില്ല. തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാമന്ത തന്റെ വിവാഹ മോചന വാർത്ത സ്ഥിതീകരിച്ചത്. ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു എന്നുമാണ് നാഗചൈതന്യ വിവാഹ മോചന വാർത്തയോട് പ്രതികരിച്ചത്.

കുറച്ച് നാളുകൾ ഇവരെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ. എന്നാൽ ഇപ്പോൾ വിവാഹമോചന വാർത്തകളെ കുറിച്ചുള്ള ചർച്ചകൾ കുറവ് ആണെങ്കിലും സാമന്ത ഇന്നും ചർച്ചകളിൽ ഇടം നേടുകയാണ്. സാമന്തയുടെ പുതിയ ചിത്രങ്ങളും അതിന്റെ വിശേഷങ്ങളും ഒക്കെ അറിയാൻ ആരാധകർക്ക് താൽപ്പര്യം ഏറെ ആണ്.  ഇപ്പോഴിതാ സാമന്ത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്. ഈ തവണ സാമന്ത ചർച്ചയാകുന്നത് സോഷ്യൽ മീഡിയയിൽ നിന്നും  ഒരു മാസം താരത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ പേരിൽ ആണ്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ താരമാണ് സാമന്ത. ദിവസവും താരത്തിന്റെ ചിത്രങ്ങളും മറ്റും സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇത് കൂടാതെ താരം ചില പ്രമോഷൻ ആഡുകളും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടി പങ്കുവെക്കാറുണ്ട്.

ഇത്തരത്തിൽ ഒരു മാസം ഏകദേശം ഇരുപത് ലക്ഷം രൂപ വരെയാണ് സാമന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി സമ്പാദിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് കൂടാതെ ഫോട്ടോഷൂട്ടുകളും മറ്റും പങ്കുവെക്കുന്നതിനു പ്രത്യേകം ചാർജാണ്‌ താരം ഈടാക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. അഭിനയം കൂടാതെ തന്റെ ഇൻസ്റ്റാഗ്രാം പേജ് ഉപയോഗിച്ച് മാത്രമാണ് സാമന്ത  മാസത്തിൽ ഇത്ര വലിയ തുക സമ്പാദിക്കുന്നത്.