സമാന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികൾ വേണ്ടെന്ന തീരുമാനം, പലവട്ടം ഗർഭം അലസിപ്പിച്ചു, തനിക്കെതിരെ വന്ന വാർത്തകളോട് പ്രതികരിച്ച് സാമന്ത

തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സാമന്തയുടെയും( നാ​ഗചൈതന്യയുടെയും(Naga Chaitanya) വിവാഹ മോചന വാർത്തയാണ് ഇപ്പോൾ ചർച്ചാ വിഷയം.കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും ബന്ധം വേർപ്പെട്ടുത്തിയത്. സാമന്ത റൂത്ത് പ്രഭു തന്റെ സോഷ്യൽ മീഡിയഅക്കൗണ്ടുകളിൽ നിന്ന് അക്കിനേനി എന്ന കുടുംബപ്പേര് ഉപേക്ഷിക്കുകയും അവരുടെ പേര് ‘എസ്’ എന്ന് മാറ്റുകയും ചെയ്തതാണ് താര ദമ്പതികളുടെ വേർപിരിയൽ അഭ്യൂഹങ്ങൾക്ക് ആക്കം കൂടാൻ കാരണം. ഇതിനു പിന്നാലെ നിരവധി വാർത്തകളും പ്രചിരിച്ചിരുന്നു. ഇപ്പോൾ മാധ്യമങ്ങൾ പ്രചരിപ്പിച്ച ഈ വാർത്തകൾക്കെതിരെ എത്തിയിരിക്കുകയാണ് താഴ്ന്ന, തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൂടിയാണ് സാമന്ത പ്രതികരിച്ചിരിക്കുന്നത്.

സമാന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികൾ വേണ്ടെന്ന തീരുമാനം, പലവട്ടം ഗർഭം അലസിപ്പിച്ചു തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. ‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങൾ നടത്തിയ വൈകാരിക ഇടപെടലുകൾ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു. എനിക്ക് പ്രണയബന്ധങ്ങൾ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോർഷനുകൾ നടത്തിയെന്നുമൊക്കെയാണ് അവർ പറയുന്നത്.വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാൻ എന്നെ വെറുതെ വിടാൻ അനുവദിക്കുയാണ് വേണ്ടത്. വ്യക്തിപരമായി എന്നെ ആക്രമിക്കുന്നത് സഹിക്കാവുന്നതിനും അപ്പുറമാണ്. പക്ഷേ ഞാനൊന്ന് ഉറപ്പ് തരുന്നു, ഇതിനെയൊന്നും എന്നെ തകർക്കാൻ ഞാൻ അനുവദിക്കില്ല’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ഒക്ടോബർ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാർത്ത അറിയിച്ചത്. “ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങൾ ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ”എന്നായിരുന്നു പ്രസ്താവന. 2017 ഒക്ടോബർ ആറിനായിരുന്നു ഇരുവരും വിവാഹിതരായത്, വിവാഹ വാർഷികത്തിന് മുന്നോടി ആയിട്ടാണ് തങ്ങൾ വേർപിരിഞ്ഞ വിവരം ഇരുവരും ആരാധക ലോകത്തെ അറിയിച്ചത്.