വിവാഹമോചനത്തിന് പിന്നാലെ പുതിയ തീരുമാനവുമായി സാമന്ത

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സാമന്തയും നാഗ ചൈതന്യയും തമ്മിൽ വേർപിരിഞ്ഞത്, സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. അക്കിനേനി എന്ന ഭര്‍ത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി. ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി എന്ന വാര്‍ത്തകളും വന്നു തുടങ്ങി. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സമാന്ത തയ്യാറായില്ല. തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാമന്ത തന്റെ വിവാഹ മോചന വാർത്ത സ്ഥിതീകരിച്ചത്. ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു.

ഇപ്പോഴിതാ നാഗചൈതന്യയുമായി വേർ പിരിഞ്ഞതിന് ശേഷം സിനിമയിൽ കൂടുതൽ സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ് സാമന്ത. വേർപിരിയാൻ വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ തന്നെ തന്റെ രണ്ടു ചിത്രങ്ങൾ ആണ് സാമന്ത പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഐറ്റം ഡാൻസുമായും സാമന്ത എത്തുന്നു എന്ന വാർത്തകൾ ആണ് പുറത്ത്വരുന്നത് . പുഷ്പ്പയിൽ ആണ് സാമന്ത ഐറ്റം ഡാൻസുമായി എത്തുന്നത്. സംവിധായകന്‍ സുകുമാര്‍ ആണ് ഈ ആവശ്യവുമായി സാമന്തയെ സമീപിച്ചത് എന്നും സാമന്ത ഉടൻ തന്നെ അഭിനയിക്കാമെന്ന് ഏൽക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതോടെ സാമന്ത അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാനുള്ള ശ്രമത്തിൽ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.

നാഗചൈതന്യയുമായി വിവാഹം കഴിഞ്ഞതിനു ശേഷവും സാമന്ത അഭിനയത്തിൽ തുടർന്നിരുന്നു എങ്കിലും താരത്തിന്റേതായി പുറത്തിറങ്ങിയിരുന്ന ചിത്രങ്ങളുടെ എണ്ണം കുറവ് ആയിരുന്നു. വിവാഹത്തിന് മുൻപ് വർഷത്തിൽ മൂന്നും നാലും ചിത്രങ്ങളിൽ ആയിരുന്നു താരം അഭിനയിച്ചിരുന്നത് എങ്കിൽ വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ ചിത്രങ്ങളിൽ ആയിരുന്നു ഒരു വർഷത്തിൽ താരം അഭിനയിച്ചത്. എന്നാൽ ഇപ്പോൾ തന്നെ രണ്ടു ചിത്രങ്ങളുടെ പ്രഖ്യാപനം ആണ് താരം അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയിരിക്കുന്നത്. വിവാഹമോചന ശേഷം സിനിമയിൽ കൂടുതൽ ശ്രദ്ധ നൽകാനുള്ള താരത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ആരാധകരും പറയുന്നത്.