വിവാഹമോചനത്തിന് പിന്നാലെ വീണ്ടും തന്റെ പേര് മാറ്റി സാമന്ത

ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിലാണ് സാമന്തയും നാഗചൈതന്യയും തങ്ങൾ വേര്പിരിയുവാൻ പോകുകയാണ് എന്ന് പുറത്ത്പ റഞ്ഞത്, എന്നാൽ ഇരുവരും വേര്പിരിയുന്നതിന്റെ കാരണം ഇതുവരെയും വ്യക്തമല്ല, എന്ത് കൊണ്ടാണ് തങ്ങൾ ബന്ധം അവസാനിപ്പിക്കുന്നത് എന്ന് ഇരുവരും പറഞ്ഞിട്ടുമില്ല, സാമന്ത തന്റെ ഇൻസ്റ്റാഗ്രാം പേരിൽ മാറ്റം വരുത്തിയത് ആയിരുന്നു ഇരുവരും വേർപിരിയാൻ പോകുന്നു എന്ന വാർത്ത പുറത്ത് വരാൻ കാരണം, പിനീട് നിരന്തരമായി ഇതിനെകുറിച്ച് വാർത്തകൾ വന്നിട്ടും താരങ്ങൾ പ്രതികരിച്ചിരുന്നില്ല, എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും സോഷ്യൽ മീഡിയ വഴി തങ്ങൾ വേർപിറിയുന്നു എന്ന് അറിയിക്കുക ആയിരുന്നു, ഇപ്പോൾ വിവാഹ മോചനത്തിന് പിന്നാലെ സാമന്ത തന്റെ പേരിൽ വീണ്ടും മാറ്റം വരുത്തിയിരിക്കുകയാണ്. ഭർത്താവ് നാഗ ചൈതന്യയിൽ നിന്ന് വേർപിരിയൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, സാമന്ത അക്കിനേനി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പേര് മാറ്റി. നേരത്തെ, ‘എസ്’ എന്ന പേരിന്റെ ആദ്യാക്ഷരം ആയിരുന്നെങ്കിൽ നടി ഇപ്പോൾ അതിനെ ‘സാമന്ത’ എന്നാക്കി മാറ്റിയിരിക്കുകയാണ്

ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു എന്നാണ് സാമന്തയും നാഗചൈതന്യയും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി നിലനിർത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ വേദനയുണ്ടെന്നും നാഗചൈതന്യ നേരത്തെ പറഞ്ഞിരുന്നു.