സാമന്ത ആശുപത്രിയിൽ, താരത്തിന് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു മാനേജർ

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന പേര് ആണ് നടി സാമന്തയുടേത്. സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനം തന്നെയാണ് അതിന്റെ കാരണവും. സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. അക്കിനേനി എന്ന ഭര്‍ത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി. ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി എന്ന വാര്‍ത്തകളും വന്നു തുടങ്ങി. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സമാന്ത തയ്യാറായില്ല. തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാമന്ത തന്റെ വിവാഹ മോചന വാർത്ത സ്ഥിതീകരിച്ചത്. ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു.

ഇപ്പോഴിതാ സാമന്ത ആശുപത്രിയിൽ ആണെന്നും താരത്തിന്റെ അവസ്ഥ വളരെ മോശം ആണെന്നും തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. സാമന്തയ്ക്ക് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും താരത്തിന്റെ നില ഗുരുതരമായി തുടരുന്നു എന്നും തരത്തിലെ വാർത്തകൾ ആണ് പ്രചരിച്ചിരുന്നത്. ഇതിനു പിന്നാലെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തി താരത്തിന്റെ മാനേജർ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാമന്ത ആന്ധ്രയിൽ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് വേണ്ടി പോയിരുന്നു. അതിനു ശേഷം പ്രാര്ഥിക്കാനായി അടുത്തുള്ള ക്ഷേത്രത്തിലും എത്തിയിരുന്നു. ഇതിനു പിന്നാലെ സമാന്തയ്ക്ക് അസഹ്യമായ ചുമ അനുഭവപ്പെടുകയും താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയൂം ആയിരുന്നു.

ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരുന്ന താരത്തിന് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തിരികെ വീട്ടിൽ വിട്ടു എന്നും ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ ആണ് സാമന്ത എന്നുമാണ് മാനേജർ പറഞ്ഞത്. സാമന്ത ഗുരുതരാവസ്ഥയിൽ ആണെന്നും ആശുപത്രിയിൽ ആണെന്നും ഒക്കെ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജം ആണെന്നും ഇത്തരം വാർത്തകൾ പ്രചരിക്കാൻ അനുവദിക്കരുത് എന്നും മാനേജർ വ്യക്തമാക്കി. നിലവിൽ തന്റെ വീട്ടിൽ വിശ്രമത്തിൽ ആണ് സാമന്ത ഇപ്പോൾ.