വേര്പിരിയാനുള്ള തീരുമാനം എടുത്തത് കുടുംബ ചർച്ചകൾക്ക് ഒടുവിൽ

ഇന്ന്  സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ് സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹമോചനവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും. സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. അക്കിനേനി എന്ന ഭര്‍ത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി. ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി എന്ന വാര്‍ത്തകളും വന്നു തുടങ്ങി. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സമാന്ത തയ്യാറായില്ല. തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാമന്ത തന്റെ വിവാഹ മോചന വാർത്ത സ്ഥിതീകരിച്ചത്. ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു എന്നുമാണ് നാഗചൈതന്യ പ്രതികരിച്ചത്. ഇതോടെ പ്രചരിച്ച വാർത്തകൾ എല്ലാം സത്യമാണ് എന്ന് ആരാധകരും സ്ഥിതീകരിച്ചു.

എന്നാൽ പല തരത്തിൽ ഉള്ള കാരണങ്ങൾ ആണ് ഇവരുടെ വിവാഹമോചനത്തിന്റേതായി പുറത്ത് വരുന്നത്. പല തരത്തിൽ ഉള്ള ഗോസിപ്പുകളും ഇവരുടെ വിവാഹമോചനത്തിന്റെ കാരണങ്ങൾ ആയി ഇപ്പോൾ പ്രചരിച്ച് വരുന്നുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്ത് വരുന്ന വാർത്ത ഇതാണ്. ഏതു തരം വേഷം ചെയ്യാനും അക്കിനേനി കുടുംബം തയാർ ആണെന്നും എന്നാൽ താൻ ചെയ്യുന്ന കഥാപാത്രങ്ങൾ ഒരിക്കലും തന്റെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാകാൻ കാരണമാകരുത് എന്നും അക്കിനേനി കുടുംബത്തിൽ ഉള്ളവർക്ക് നിർബന്ധമുള്ള കാര്യം ആണ്. ഒരിക്കലൊരു അഭിമുഖത്തിൽ നാഗ ചൈതന്യ ഈ കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏതു തരം കഥാപാത്രങ്ങളും താൻ ചെയ്യുമെന്നും എന്നാൽ ഒരിക്കലും ആ കഥാപാത്രങ്ങൾ തന്റെ കുടുംബത്തിന്റെ ഇമേജ് തകർക്കുന്ന തരത്തിൽ ഉള്ളത് ആകരുത് എന്ന് തനിക് നിര്ബന്ധമുണ്ടെന്നും ആണ് നാഗ ചൈതന്യ പറഞ്ഞത്.

എന്നാൽ സാമന്ത അഭിനയിച്ച ഫാമിലി മാൻ എന്ന വെബ് സീരീസിൽ സമാന്തയുടേതായി നിരവധി ബോൾഡ് രംഗങ്ങൾ ആണ് ഉണ്ടായിരുന്നത്. കുടുംബാംഗങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള രംഗങ്ങൾ ആയിരുന്നു വെബ് സീരീസിൽ സമാന്തയുടേതായി ഉണ്ടായിരുന്നത്. കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രമായ പുഷ്പ്പയിലും സാമന്ത ഐറ്റെം ഡാൻസുമായി എത്തിയിരുന്നു. ഇതേ തുടർന്ന് കുടുംബത്തിലെ ചില അംഗങ്ങളും നാഗ ചൈതന്യയും സാമന്തയും ചേർന്ന് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ആണ് ഇരുവരും വേര്പിരിയാനുള്ള തീരുമാനം എടുത്തത് എന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ.