സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണം ഇതാണോ?

ഇന്ന്  സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ് സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹമോചനവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും. സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. അക്കിനേനി എന്ന ഭര്‍ത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി. ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി എന്ന വാര്‍ത്തകളും വന്നു തുടങ്ങി. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സമാന്ത തയ്യാറായില്ല. തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാമന്ത തന്റെ വിവാഹ മോചന വാർത്ത സ്ഥിതീകരിച്ചത്. ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു എന്നുമാണ് നാഗചൈതന്യ പ്രതികരിച്ചത്.

ഇതോടെ പ്രചരിച്ച വാർത്തകൾ എല്ലാം സത്യമാണ് എന്ന് ആരാധകരും സ്ഥിതീകരിച്ചു. എന്നാൽ പല തരത്തിൽ ഉള്ള കാരണങ്ങൾ ആണ് ഇവരുടെ വിവാഹമോചനത്തിന്റേതായി പുറത്ത് വരുന്നത്. പല തരത്തിൽ ഉള്ള ഗോസിപ്പുകളും ഇവരുടെ വിവാഹമോചനത്തിന്റെ കാരണങ്ങൾ ആയി ഇപ്പോൾ പ്രചരിച്ച് വരുന്നുണ്ട്. അതിൽ ഒരു ഗോസിപ്പ് ആണ് സാമന്തയുടെ വിവാഹ ശേഷവും ഉള്ള പ്രണയം ആണ് നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന്റെ കാരണം എന്നത്. സാമന്തയുടെ സ്റ്റൈലിസ്റ്റ് ആയ പ്രീതം ജുഗാല്‍കറുമായി സാമന്ത വിവാഹശേഷവും പ്രണയത്തിൽ ആണെന്നും ഇത് അറിഞ്ഞ നാഗചൈതന്യ ആദ്യമൊക്കെ സാമന്തയെ വിലക്കിയെങ്കിലും പ്രണയത്തിൽ നിന്ന് സാമന്ത പിന്മാറാൻ തയാറാകാതെ വന്നതോടെ വിവാഹമോചനം ആവിശ്യപ്പെടുകയായിരുന്നു എന്നും ആണ് പ്രചരിക്കുന്ന വാർത്തകളിൽ ഒന്ന്.

എന്നാൽ ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ച് കൊണ്ട് പ്രീതം എത്തിയിരിക്കുകയാണ്. ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുമ്പോൾ അത് തനിക് സഹിക്കാവുന്നതിലും അപ്പുറം ആണെന്നും സാമന്തയെ ഞാൻ എന്റെ സഹോദരിയുടെ സ്ഥാനത്താണ് കാണുന്നത് എന്നും ജീജീ എന്നാണ് ഞാൻ അവരെ വിളിക്കുന്നത് പോലും ഇത് നാഗചൈതന്യയ്ക്കും വളരെ വ്യക്തമായി അറിയാവുന്ന കാര്യം ആണെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളോട് നാഗചൈതന്യ ഒന്ന് പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഇതെന്നും പ്രചരിക്കുന്ന വാർത്തകൾ തന്നെ മാനസികമായി തളർത്തുന്നുവെന്നും കടുത്ത മാനസിക പിരിമുറിക്കത്തിൽ കൂടിയാണ് താൻ ഇപ്പോൾ കടന്ന് പോകുന്നത് എന്നുമാണ് പ്രീതം പ്രതികരിച്ചിരിക്കുന്നത്.