ഞങ്ങൾ വേര്പിരിയുകയാണ്, വാർത്ത സ്ഥിതീകരിച്ച് സാമന്തയും നാഗചൈതന്യയും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയാണ്, സമാന്തയും നാഗ ചൈതന്യയും തമ്മില്‍ സ്വരചേര്‍ച്ചയില്‍ എന്ന്. ഇരുവരുടെയും ദാമ്പത്യത്തില്‍ പ്രശ്‌നമാണെന്നു, വേര്‍പിരിഞ്ഞാണ് താമസം എന്നുമൊക്കെയാണ് ഗോസിപ്പുകള്‍ വരുന്നത് വാർത്തകൾ വന്നിട്ടും സാമന്തയും നാഗചൈതന്യയും വാർത്തകളോട് പ്രതികരിച്ചിരുന്നില്ല, മാധ്യമങ്ങളോട് സംസാരിക്കുവാനും ഇരുവരും തയ്യാറായിരുന്നില്ല, എന്നാൽ ഇപ്പോൾ തങ്ങൾ വേര്പിരിയുകയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സാമന്ത, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് സാമന്ത ഈ കാര്യം വെളിപ്പെടുത്തിയത്, ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും.

ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു എന്നാണ് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചത്.

ഈ പോസ്റ്റ് പുറത്ത് വന്നതിനു പിന്നാലെ വളരെ സങ്കടത്തിൽ ആണ് ഇരുവരുടെയും ആരാധകർ. സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. അക്കിനേനി എന്ന ഭര്‍ത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി. ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി എന്ന വാര്‍ത്തകളും വന്നു തുടങ്ങി.  പിന്നീടുള്ള അഭിമുഖത്തിലും സാമന്ത ഇതിനെകുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല, തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരാണ് ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.