ഷൂട്ടിങ് സെറ്റിൽ തന്നെ താമസം ആക്കി സാമന്ത, ചോദ്യങ്ങളുമായി ആരാധകരും

സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന പേര് ആണ് നടി സാമന്തയുടേത്. സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനം തന്നെയാണ് അതിന്റെ കാരണവും. സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. അക്കിനേനി എന്ന ഭര്‍ത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി. ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി എന്ന വാര്‍ത്തകളും വന്നു തുടങ്ങി. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സമാന്ത തയ്യാറായില്ല. തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് സാമന്ത തന്റെ വിവാഹ മോചന വാർത്ത സ്ഥിതീകരിച്ചത്. ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഇരുവരും വേർപിരിഞ്ഞതോടെ രണ്ടുപേരും ഒരുമിച്ച് താമസിച്ചിരുന്ന വീട് സാമന്തയ്ക്ക് ലഭിക്കുകയായിരുന്നു. എന്നാൽ സാമന്ത അധികം ആ വീട്ടിൽ താമസിക്കാറില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഇപ്പോഴിതാ താമസിക്കാൻ വീട് ഉണ്ടായിട്ട് പോലും ഷൂട്ടിങ് സെറ്റിൽ താമസിക്കുകയാണ് സാമന്ത. പല തരത്തിൽ ഉള്ള കാരണങ്ങൾ ആണ് അതിന്റേതായി പുറത്ത് വരുന്നത്. നാഗചൈതന്യയ്ക്ക് ഒപ്പം താമസിച്ച വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് സാമന്ത ഷൂട്ടിങ് സെറ്റിൽ തന്നെ താമസിക്കുന്നത് എന്നാണ് പ്രചരിക്കുന്ന വാർത്തകളിൽ അധികവും. എന്നാൽ സത്യാവസ്ഥ എന്താണെന്നു വെച്ചാൽ, സാമന്ത അഭിനയിക്കുന്ന യശോദ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം സിനിമയ്ക്ക് വേണ്ടി ഇട്ട സെറ്റിൽ താമസിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടൽ സിനിമ ആവിശ്യത്തിന് വേണ്ടി അണിയറ പ്രവർത്തകർ സെറ്റ് ചെയ്തിരുന്നു. ഈ സെറ്റ് കണ്ടു അമ്പരന്ന സാമന്ത താൻ പഞ്ചനക്ഷത്ര ഹോട്ടലുകളെ പോലും തോൽപ്പിക്കുന്ന ഈ സെറ്റിൽ തന്നെ താമസിച്ച് ഷൂട്ടിങ്ങിനു എത്തിക്കോളാം എന്ന് അണിയറ പ്രവർത്തകരോട് ആവശ്യപ്പെടുകയും ഈ ആവിശ്യം അണിയറ പ്രവർത്തകർ അംഗീകരിക്കുകയും ആയിരുന്നു.

എന്നാൽ വാർത്തകൾ പരക്കുന്നത് നാഗചൈതന്യയ്ക്ക് ഒപ്പം താമസിച്ച വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആണ് സാമന്ത തന്റെ വീട്ടിൽ താമസിക്കാത്തത് എന്നും വളരെ ചുരുങ്ങിയ ദിവസങ്ങളിൽ മാത്രം ആണ് സാമന്ത വീട്ടിൽ താമസിക്കുന്നത് എന്നും ആണ് വാർത്തകൾ പ്രചരിക്കുന്നത്.