മൂന്നര വർഷത്തെ ദാമ്പത്യത്തിനു വിള്ളൽ വീണോ, പ്രതികരിച്ച് സാമന്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി  സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാണ് സാമന്തയെ കുറിച്ചും നാഗചൈതന്യയെ കുറിച്ചും നടന്ന കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിൽ വിവാഹ മോചിതർ ആകാൻ പോകുന്നു എന്ന വാർത്തകൾ ആണ് വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നത്. സാമന്ത തന്റെ സോഷ്യൽ മീഡിയയിൽ കൊടുത്തിരുന്ന സാമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്ത എസ് എന്ന് ആക്കിയതിനു പിന്നാലെ ആണ് ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടെന്നും സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയുന്നു എന്നുമുള്ള വാർത്തകൾ പ്രചരിച്ചത്. ഇരുവരും വളരെ കാലമായി വേര്പിരിഞ്ഞാണ് താമസിക്കുന്നത് എന്നും ഇരുവരുടെയും ദാമ്പത്യ ജീവിതം സുഖകരം അല്ലെന്നും അത് കൊണ്ട് തന്നെ വിവാഹമോചിതർ ആകാൻ പോകുകയാണ് ഇവർ എന്നുമൊക്കെയാണ് വാർത്തകൾ വന്നത്. ഇപ്പോഴിതാ ഈ വാർത്തകളോട് ആദ്യമായ് പ്രതികരിക്കുകയാണ് സാമന്ത.

സാമന്തയുടെ വാക്കുകൾ ഇങ്ങനെ, ഇത് വരെ ഉള്ള എന്റെ ജീവിതത്തിൽ ഒരുപാട് വിമർശനങ്ങളും ഗോസിപ്പുകളും എല്ലാം എന്നെ കുറിച്ച് വന്നിട്ടുണ്ട്. ഇത്തരത്തിൽ വരുന്ന ഗോസിപ്പുകൾക്ക് ഞാൻ എന്റെ ജീവിതത്തിൽ ഒരു വിലയും കൊടുത്തിട്ടില്ല. അത് കൊണ്ട് തന്നെ ഈ ഗോസിപ്പുകളോ വിമര്ശനങ്ങളോ ഒന്നും തന്നെ എന്റെ ജീവിതത്തെ ഒട്ടും ദോഷകരമായി ബാധിക്കില്ല എന്നുമാണ് സാമന്ത പ്രതികരിച്ചത്. ഞാൻ എന്താണ് എന്നും എന്റെ ജീവിതം എങ്ങനെ ആണ് എന്നും എനിക്ക് നല്ല വ്യക്തമായി അറിയാം. ആരെങ്കിലും എന്തെങ്കിലും ഗോസിപ്പുകൾ പറയുമ്പോഴേക്കും അതിനോട് പ്രതികരിക്കേണ്ട ആവിശ്യം എനിക്ക് ഇല്ല. എന്നാൽ പ്രതികരിക്കാൻ എനിക്ക് തോന്നിയാൽ ഞാൻ പ്രതികരിക്കുകയും ചെയ്യും എന്നുമാണ് സാമന്ത പറഞ്ഞത്. ഇതോടെ പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജമാണോ എന്നാണ് ഇരുവരുടെയും ആരാധകർ സംശയിക്കുന്നത്.

വിവാഹമോചന വാർത്തകളോട് ഇത് വരെ നാഗചൈതന്യയും പ്രതികരിച്ചിട്ടില്ല. 2017 ൽ ആയിരുന്നു ഇരുവര് തമ്മിൽ വിവാഹിതർ ആയത്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും വളരെ ആഘോഷ പൂർവം ആയിരുന്നു തങ്ങളുടെ വിവാഹം ആഘോഷിച്ചത്. ആരാധകർ ഏറെ ആഘോഷമാക്കിയ വിവാഹം കൂടിയാണ് ഇരുവരുടേതും. രണ്ടു ആചാരപ്രകാരം ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സത്യമാണോ അല്ലയോ എന്ന സംശയത്തിൽ ആണ് ആരാധകരും.

Leave a Comment