മോഹൻലാലിന്റെ ഇമേജ് തന്നെ മാറ്റി മറിച്ച പടമായിരുന്നു ബാലേട്ടൻ


വി എം വിനുവിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സിനിമ ആണ് ബാലേട്ടൻ. ചിത്രം വലിയ ഹിറ്റ് ആകുകയായിരുന്നു. ആരാധകർ ഏറ്റെടുത്ത ചിത്രം ആ വർഷത്തെ ഹിറ്റ് ആയി മാറുകയായിരുന്നു. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ദേവയാനി, നെടുമുടി വേണു, ഹരിശ്രീ അശോകൻ, സുധീഷ്, സുധ, റിയാസ് ഖാൻ തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്. അത് വരെ ഉണ്ടായിരുന്ന മോഹനലാൽ കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രവുമായാണ് താരം ബാലേട്ടനിൽ എത്തിയത്.

ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ മുഹമ്മദ് അലി കോട്ടപ്പുറത്ത് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2003 ൽ ഇറങ്ങിയ ബാലേട്ടൻ അത്‌ വരെ ഉള്ള മോഹൻലാൽ ന്റെ ഇമേജ് മാറ്റിയ ഒരു സിനിമ ആണ്‌, മീശ പിരി, മുണ്ട് മടകൾ ഒന്നും ഇല്ലാതെ വന്ന ഒരു വി. എം. വിനു, ട്ടി. എ. ഷാഹിദ് മോഹൻലാൽ സിനിമ.

ഇമേജ് മാറിയത് കൊണ്ട് തന്നെ കുടുബങ്ങൾ ഏറ്റു എടുത്ത് പഴയ മോഹൻലാൽ നെ തിരിച് കിട്ടി എന്ന് വരെ പറഞ്ഞ് കുടുബപ്രേക്ഷകർ ആണ്‌ ഈ സിനിമ ഹിറ്റ്‌ ആക്കിയത്. സൂപ്പർഹിറ്റ് എന്ന് ഒന്നും പറയാൻ പറ്റില്ലെങ്കിലും, ഹിറ്റ്‌ ആയിരുന്നു. പക്ഷെ ഇതേ കഥ വേറെ രീതിയിൽ അവതരിപ്പിച്ച വേറെ ഒരു സിനിമ ഉണ്ടായിരിന്നു.2001 പുറത്ത് ഇറങ്ങിയ സായ് വർ തിരുമേനി, ഷാജൂൺ കാര്യൽ, റോബിൻ തിരുമല, സുരേഷ് ഗോപി എന്നിവർ ചെർന്നു എത്തിയ സിനിമ പക്ഷെ പരാജയം ആയിരുന്നു.

രണ്ടിന്റേം കഥാതന്തു ഒന്ന് തന്നെ, അച്ഛന്റെ അവിഹിത ബന്ധവും, അത്‌ വീട്ടിൽ അറിയിക്കാതെ, അച്ഛന്ന് വാക്ക് നൽകി ആ ബന്ധസത്തിൽ ഉണ്ടായ സഹോദരങ്ങളെ സംരക്ഷിക്കുന്ന ഏട്ടൻ മാരുടെ കഥ. ഒന്നിന്റെ തിരക്കഥ മോശവും, മറ്റേതിന്റെ തിരക്കഥ മോശം ആവാത്തത് കൊണ്ടും സായ് വർ തിരുമേനി പരാജയവും, ബാലേട്ടൻ ഹിറ്റും ആയത്, അല്ലെങ്കിൽ സായ് വർ തിരുമേനി മോശം ആയത് കൊണ്ട് ആ സിനിമ പ്രേക്ഷകർ മറന്നത് ബാലേട്ടന് വളം ആയി എന്ന് വേണമെങ്കിൽ പറയാം എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്. ഇത്രേം പറഞ്ഞിട്ട് ബാലേട്ടൻ സൂപ്പർ ഹിറ്റ് ഒന്നുമല്ല വെറുമൊരു ഹിറ്റ് ആയിരുന്നു എന്ന് പറഞ്ഞ ആ മനസ്സ് ആരും കാണാതെ പോകരുത്, എനിക്ക് സായ് വർ തിരുമേനിയാണ് ഇഷ്ടമായത്,.സുരേഷ് ഗോപി,മനോജ് കെ ജയൻ നല്ല പ്രകടനമായിരുന്നു, ബാലേട്ടന്റെ വേറെ ഒരു വേർഷൻ ആയിരുന്നു ബസ്കണ്ടക്ടർ അതിൽ അച്ഛന്റെ അവിഹിതം കൊണ്ട് ബുദ്ധിമുട്ടുന്ന നായകൻ എങ്കിൽ ഇതിൽ അനിയനെ പോലെ കണ്ട ഒരുത്തൻ സ്നേഹിച്ച പെണ്ണിനെ കൊണ്ട് പെട്ടു പോയ നായകൻ രണ്ടും കഥ തമ്മിൽ നല്ല സാമ്യത ഉണ്ടായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.