മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് സൈന്യം. ചിത്രത്തിൽ ദിലീപ്, അബി, വിക്രം തുടങ്ങിയവരും പ്രധന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് നടന്ന ചില കാര്യങ്ങളെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നവീൻ നൗഷാദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ന് ഈ നടനെ പറ്റിയുള്ള ഒരു പോസ്റ്റ് കണ്ടപ്പോൾ സൈന്യം ലോക്കേഷനിൽ ഇയാൾക്കിട്ട് ഒരു പണി കൊടുത്ത രസകരമായ ഒരു സംഭവം ദിലീപ് പറഞ്ഞത് ഓർമ്മ വന്നു. നടൻ്റെ പേര് ഹരി രാജ്. സൈന്യം ഷൂട്ടിംഗ് നടന്നത് ദിൻഡിഗൾ എയർഫോഴ്സ് അക്കാദമിയിൽ ആയിരുന്നു. അവിടെ പഠിക്കുന്ന പെൺകുട്ടികളുടെ ഇടയിൽ ഈ നടൻ ഒരു താരം ആയിരുന്നു (ഏതോ സീരിയലിൽ ഒക്കെ പോപുലർ ആയിരുന്നു പുള്ളി).
പിന്നെ കാണാനും നല്ല ഗ്ലാമർ. അപ്പോ ലോകേഷനിൽ പെൺകുട്ടികൾ ഇയാളെ പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനുമൊക്കെ സ്ഥിരം വരുമായിരുന്നു. ഇത് കണ്ട് ദിലീപിനും അബിക്കും സഹിച്ചില്ല. അവര് ഒരു പണി കൊടുക്കാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ പുള്ളി ഷൂട്ടിംഗിന് വന്നപ്പോൾ ദിലീപും അബിയും പുള്ളിയെ മാറ്റി നിർത്തിയിട്ട് പറഞ്ഞു മമ്മൂക്ക ആകെ ദേഷ്യപ്പെട്ട് ഇരിക്കുവാണ് എന്ന്.
നടൻ അമ്പരന്നപ്പോൾ ദിലീപ് കാരണം പറഞ്ഞു. മമ്മൂട്ടിയെ പോലെ ഒരു മെഗാ സ്റ്റാർ സെറ്റിൽ ഉള്ളപ്പോൾ പുള്ളിയെ മൈൻഡ് ചെയ്യാതെ പെൺകുട്ടികൾ എല്ലാം ഇയാളുടെ പുറകെ പോകുന്നത് കണ്ട് മമ്മൂക്ക ആകെ അപ്സെറ്റ് ആയി എന്നും ഇതിന് പരിഹാരമായി ഇനി പെൺകുട്ടികൾ വരുമ്പോൾ അവരെ കാണാൻ കൂട്ടാക്കരുത് എന്നും ദിലീപ് പറഞ്ഞു. പാവം നടൻ അതെല്ലാം വിശ്വസിച്ചു.
പിറ്റേന്ന് മുതൽ പെൺകുട്ടികൾ വരുമ്പോൾ നടൻ പിടികൊടുക്കാതെ മുങ്ങി നടന്നു. ക്രമേണ അവർ വരാതായി. അതോടെ ദിലീപും അബിയും ഹാപ്പി. ഇനി ഇതിൻ്റെ ആൻ്റി ക്ലൈമാക്സ് കൂടെയുണ്ട്. അടുത്ത ദിവസം മമ്മൂട്ടിയെ കണ്ടപ്പോൾ ഈ നടൻ പോയി സോറി പറയുകയും ഇനി മേലാൽ ഇത് ആവർത്തിക്കില്ല എന്ന് ഉറപ്പ് കൊടുക്കയും ചെയ്തു. ഇത് കേട്ട് ഒന്നും മനസ്സിലായില്ല എങ്കിലും “ഇറ്റ്സ് ഓക്കേ” എന്നൊക്കെ പറഞ്ഞ് മമ്മൂക്ക നടനെ സമാധാനിപ്പിക്കുകയും ചെയ്തു എന്നുമാണ് പോസ്റ്റിൽ പറയുന്നത്.