കൊട്ടാരക്കര ശ്രീധരന് നായരുടെ തലമുറയില്‍ നിന്നുള്ള മൂന്നാമത്തെ കണ്ണിയാണ് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി സായി കുമാര്‍. അച്ഛന് സിനിമയില്‍ നായകനായി തുടങ്ങി വില്ലനായി, സഹാതാരമായി നില്ക്കുമ്പോള്, മകള്‍ തിരഞ്ഞെടുത്തത് സീരിയല്‍ ലോകമാണ്. സീ കേരളം ചാനലിലെ കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് ചെയ്യുന്നത് സായി കുമാറിന്റെ മകളാണ് അച്ഛന്റെയും അച്ചാച്ഛന്റെയും പാരമ്പര്യം പിന്തുടര്ന്ന് അഭിനയ ലോകത്തേക്ക് കടന്ന വൈഷ്ണവിയും അച്ഛനെ പോലെ നെഗറ്റീവ് റോളിലാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്. കനക ദുര്‍ഗ്ഗ എന്നാണ് കൈയ്യെത്തും ദൂരത്ത് എന്ന സീരിയലില്‍ വൈഷ്ണവിയുടെ കഥാപാത്രത്തിന്റെ പേര്. താരപുത്രിയുടെ ആദ്യ സീരിയലാണിത്.
സോഷ്യൽ മീഡിയയിലും വൈഷ്ണവി വളരെ സജീവമാണ്, താരത്തിന്റെ ചിത്രങ്ങൾക്ക് ഒക്കെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത്, കഴിഞ്ഞ ദിവസം വൈഷ്ണവി തന്റെ അച്ഛന്റെയും അമ്മയുടെയും ചിത്രം പങ്കുവെച്ചിരുന്നു, അച്ഛനും അമ്മയും എന്ന് പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്, അതിൽ ഒരാൾ ചോദിച്ചത് ഇവർ വീണ്ടും ഒന്നിച്ചോ എന്നായിരുന്നു, അതിനു വൈഷ്ണവി മറുപടിയും നൽകി തന്റെ മനസിൽ ഇവർ എപ്പോഴും ഒന്നിച്ചായിരുന്നു എന്നായിരുന്നു മറുപടി.
സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നയില്‍ ഉള്ള ഏക മകളാണ് വൈഷ്ണവി. സായി കുമാറും പ്രസന്നയും വേര്‍പിരിഞ്ഞ ശേഷം അമ്മയ്ക്കൊപ്പമായിരുന്നു മകള്‍. സായി കുമാറുമായി അടുത്ത ബന്ധമൊന്നും മകള്‍ക്ക് ഇല്ല എന്നാണ് നേരത്തെ പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. മകള്‍ വിവാഹത്തിന് വാട്സാപ്പിലൂടെ ക്ഷണിച്ചു എന്ന സായി കുമാറിന്റെ പരാതി അന്ന് വൈറലായിരുന്നു.