സായ് പല്ലവിയുടെ വീട്ടിൽ ഇനി ആഘോഷത്തിന്റെ ദിനങ്ങൾ

പ്രേഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിൽ കൂടി മലയാളി പ്രേഷകരുടെ മനസ്സിൽ മലർ മിസ് ആയി ചേക്കേറിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമകളിലേക്ക് പോകുകയായിരുന്നു. പ്രേമത്തിന് ശേഷവും സായ് മലയാള സിനിമയിൽ അഭിനയിച്ചു എങ്കിലും അധികനാൾ താരം മലയാളത്തിൽ സജീവമായി തുടർന്നില്ല. എന്നാൽ തമിഴിലും തെലുങ്കിലും എല്ലാം വലിയ അവസരങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. നിരവധി ബിഗ് ബഡ്‌ജറ്റ്‌ സിനിമകളുടെ ഭാഗമാകാൻ സായ് പല്ലവിക്ക് അവസരം ലഭിച്ചു. കുറച്ച് നാളുകൾ കൊണ്ട് തന്നെ തമിഴിലെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഇന്ന് തെന്നിന്ത്യയിൽ വളരെ തിരക്കുള്ള നായിക നടികളിൽ ഒരാൾ ആണ് സായ് പല്ലവി. ഒരു മികച്ച നടി മാത്രമല്ല താൻ എന്നും മികച്ച ഒരു നർത്തകി കൂടി ആണ് താൻ എന്നും സായ് പല്ലവി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. പ്രേമത്തിലും നൃത്തത്തിലുള്ള സായ് പല്ലവിയുടെ കഴിവ് പ്രകടമാകും വിധമുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. സായ് പല്ലവിയും ധനുഷും ചേർന്ന് ചുവടു വെച്ച റൗഡി ബേബി എന്ന ഗാനം നിരവധി റെക്കോർഡുകൾ ആണ് നേടിയെടുത്തത്. ഇപ്പോഴിതാ സായ് പല്ലവിയുടെ വീട്ടിലെ ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്.

സായ് പല്ലവിക്ക് പിന്നാലെ സായ് പല്ലവിയുടെ സഹോദരി പൂജയും സിനിമയിലേക്ക് എത്തുകയാണ്. പൂജ തന്നെയാണ് ഈ വിവരം ആരാധകരുമായി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്. ചിത്തിര സെവ്വാനം എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം നടത്തുന്നത്. താൻ ഏറെ നാളുകൾ ആയി കാത്തിരുന്ന ദിവസം വന്നു എന്ന്നും ചിത്രത്തിലെ തന്റെ അഭിനയം നിങ്ങൾക്ക് ഇഷ്ട്ടപെടുമെന്നു ഞാൻ വിശ്വസിക്കുന്നു എന്നുമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് പൂജ കുറിച്ചിരിക്കുന്നത്. മലയാളത്തിലെ നായിക താരമായ റിമ കല്ലിങ്കലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സ്റ്റണ്ട് സില്‍വ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വരുന്ന ഡിസംബർ 3 നു പ്രദർശനത്തിന് എത്തുന്നതാണ്. സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു എന്നാണു പുറത്ത് വരുന്ന വാർത്തകൾ. സീ 5 ലൂടെ ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സായ് പല്ലവിയെ പോലെ പൂജയും തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാൾ ആയി മാറാനുള്ള ഒരുക്കത്തിൽ ആണ് ഇപ്പോൾ.