ബിന്ദു പണിക്കരുടെ കാര്യം ഇനി പരുങ്ങലിൽ ആണോ, സംശയത്തോടെ ആരാധകർ

തന്റെ ഭർത്താവ് മരണപ്പെട്ടു വർഷങ്ങൾക്ക് ഇപ്പുറം ആണ് ബിന്ദു പണിക്കർ നടൻ സായ് കുമാറിനെ വിവാഹം കഴിച്ചത്. സിനിമയിൽ സജീവമായി നിന്ന സമയത്ത് ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.  വിവാദങ്ങൾ ഒരുപാട് സൃഷ്ട്ടിച്ച വിവാഹം ആയിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും. ആദ്യ വിവാഹത്തിൽ നിന്നും വിവാഹ മോചനം നേടിയതിനു ശേഷമാണ് സായ് കുമാർ ബിന്ദുവിനെ വിവാഹം കഴിക്കുന്നത്. 2007 ൽ ആദ്യ ഭാര്യ പ്രസന്നയിൽ നിന്നും വിവാഹമോചനം ആവിശ്യപെട്ടുകൊണ്ട് കേസ് തുടങ്ങി എങ്കിലും 2017 ൽ ആണ് നിയമപരമായി ഉള്ള വിവാഹമോചനം കോടതി അനുവദിച്ചത്. അതിനു ശേഷമാണ് താരം ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നതും. ഇപ്പോൾ ബിന്ദുവിനും മകൾക്കുമൊപ്പം ആണ് താരം താമസിക്കുന്നത്. സായി കുമാറിന്റെ മകളുടെ വിവാഹത്തിന് പോലും താരം എത്താതിരുന്നത് വലിയ വാർത്ത ആയിരുന്നു. തന്നെ മകൾ വിവാഹം ക്ഷണിച്ചത് വാട്സാപ്പിൽ മെസ്സേജ് അയച്ചായിരുന്നു എന്നും അത് കൊണ്ടാണ് താൻ വിവാഹത്തിന് പങ്കെടുക്കാതിരുന്നത് എന്നും അന്ന് സായ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞു വൈഷ്ണവിയും അഭിനയത്തിൽ സജീവമാകുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത തങ്ങളുടെ പിണക്കങ്ങളും പരാതികളും തമ്മിൽ തമ്മിൽ സായ് കുമാറും വൈഷ്ണവിയും പറഞ്ഞു അവസാനിപ്പിച്ചു എന്നാണ്. ഇപ്പോൾ ഇരുവരും തമ്മിൽ യാതൊരു തരത്തിൽ ഉള്ള അകൽച്ചയും ഇല്ല എന്നും പ്രശ്നങ്ങൾ എല്ലാം ഇതിനോടകം തന്നെ പറഞ്ഞു അവസാനിപ്പിച്ചു എന്നും ഇപ്പോൾ അച്ഛനും മകളും തമ്മിൽ വലിയ സ്നേഹത്തിൽ ആണെന്നും ആണ് വാർത്തകൾ പുറത്ത് വരുന്നത്. എന്നാൽ ഈ വാർത്തകളോട് സായ് കുമാറോ വൈഷ്ണവിയോ ഇത് വരെ പ്രതികരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് ഇത് വരെ ആരാധകർക്കും മനസ്സിലായിട്ടില്ല.

എന്നാൽ സായ് കുമാറും വൈഷ്ണവിയും തമ്മിൽ പിണക്കങ്ങൾ പറഞ്ഞു അവസാനിപ്പിച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത് ബിന്ദു പണിക്കർ ആണെന്നാണ് ചില പ്രേഷകരുടെ അഭിപ്രായം. അച്ഛനും മകളും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്ത സ്ഥിതിക്ക് ഇനി ബിന്ദു പണിക്കർ പുറത്താക്കുമോ എന്നാണ് മറ്റു ചിലരുടെ സംശയവും. എന്നാൽ ഈ വാർത്തകളോട് താരങ്ങൾ ആരും തന്നെ ഇത് വരെ പ്രതികരിച്ചിട്ടില്ല.