ഏറെ കഷ്ടപ്പെട്ടാണ് അന്ന് ആ കഥാപാത്രത്തിലേക്ക് എത്തിയത്

മലയാളികൾക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് സായ് കുമാർ. നടൻ ആയും വില്ലൻ ആയും കൂട്ടുകാരൻ ആയും ഹാസ്യ താരം ആയും എല്ലാം വർഷങ്ങൾ കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന താരത്തിന് ആരാധകർ ഏറെ ആണ്. ഇന്നും സായ് കുമാർ ചെയ്ത വില്ലൻ വേഷങ്ങൾ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. വളരെ മനോഹരമായി വില്ലൻ വേഷങ്ങൾ ചെയ്യുന്ന താരം ഏതു തരാം റോളും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. വില്ലൻ വേഷത്തിൽ സായ് കുമാർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ കഥാപാത്രങ്ങളിൽ ഒന്നാണ് ദിലീപ് ചിത്രമായ കുഞ്ഞിക്കൂനനിലെ വാസുവണ്ണൻ. ഗരുഡൻ വാസു എന്ന കഥാപാത്രത്തെ കാണുമ്പോൾ തന്നെ പ്രേഷകരുടെ മനസ്സിൽ ഭയം നിറയുമായിരുന്നു. അത്രയേറെ പൂർണ്ണതയോടെ ആണ് സായ് കുമാർ ആ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത്. വളരെ പെട്ടന്ന് തന്നെ സായ് കുമാറിന്റെ കഥാപാത്രം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇപ്പോഴും സായ് കുമാർ അവതരിപ്പിച്ച വാസു അണ്ണൻ പ്രേക്ഷകർക്ക് ഇടയിൽ ഇന്നും ചർച്ച ആണ്.

വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ട്രോളുകളിലും മറ്റും സായ് കുമാർ കൈകാര്യം ചെയ്ത വാസു അണ്ണൻ എന്ന കഥാപാത്രം നിറഞ്ഞു നിൽക്കുകയാണ്. ഒരു പക്ഷെ വാസുവണ്ണനെ പോലെ മറ്റൊരു വില്ലൻ കഥാപാത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ ഇത്രയേറെ സ്വീകാര്യത ലഭിച്ചു കാണില്ല. ഇപ്പോഴിതാ വാസുവണ്ണൻ എന്ന കഥാപാത്രം ആകാൻ വേണ്ടി സായ് കുമാർ എങ്ങനെ ആണ് തയാറായത് എന്ന് തുറന്നു പറയുകയാണ് താരം. ഒരു അഭിമുഖത്തിൽ വെച്ചാണ് വാസുവണ്ണൻ ആകാൻ വേണ്ടി നടത്തിയ മേക്കപ്പിനെ കുറിച്ച് സായ്‌കുമാർ മനസ്സ് തുറന്നത്. പട്ടണം റഷീദ് ആയിരുന്നു ചിത്രത്തില്‍ എന്നെ മേക്കപ്പ് ചെയ്തത്. ഗരുഡൻ വാസു എന്ന ഗൗരവം ഉള്ള വില്ലൻ വേഷത്തിലേക്ക് എന്നെ മാറ്റിയെടുക്കുക എന്നത് കുറച്ച് പ്രയാസമുള്ള ജോലി ആയിരുന്നു. താണ്ഡവം സിനിമ ചെയ്യാൻ വേണ്ടി തല മുട്ടയടിച്ചതിനു ശേഷം കുറച്ച് വളർന്നു വരുന്ന സമയം ആയിരുന്നു അത്. ആദ്യം തന്നെ എന്റെ മുടി പറ്റ വെട്ടുന്ന ചെയ്തത്.

അതിനു ശേഷം തലയിൽ ബ്രൗൺ നിറം പൂശുകയും ചെയ്തു. കഥകളിക്കാര്‍ ഉപയോഗിക്കുന്ന ചുണ്ടപ്പൂവ് എന്ന പൊടി തേച്ചാണ് കണ്ണ് ചുമപ്പിച്ചത്. ചെവിയില്‍ രോമം വെച്ചു, കൂടാതെ വയറ് തോന്നിക്കാന്‍ ഒരു തുണിയും കെട്ടി വെച്ച്. എന്നിട്ടും ഒരു പൂർണ്ണത തോന്നാഞ്ഞതോടെ പട്ടണം റഷീദ് തന്റെ മീശ കളക്ഷനിൽ നിന്നും കുറച്ച് തപ്പിയതിനു ശേഷം ഒരു മീശയും എടുത്ത് എന്റെ മുഖത്ത് വെച്ച്. ഗരുഡൻ വാസു എന്ന കഥാപാത്രം എല്ലാ പൂർണ്ണതയോടെയും അപ്പോൾ പിറന്നു എന്നും സായ് കുമാർ പറഞ്ഞു.