നമ്മളെ ആവിശ്യം ഇല്ലെങ്കിൽ പിന്നെ അവിടെ നിൽക്കേണ്ട കാര്യം ഇല്ലല്ലോ

മലയാളികൾക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് സായ് കുമാർ. നടൻ ആയും വില്ലൻ ആയും കൂട്ടുകാരൻ ആയും ഹാസ്യ താരം ആയും എല്ലാം വർഷങ്ങൾ കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന താരത്തിന് ആരാധകർ ഏറെ ആണ്. ഇന്നും സായ് കുമാർ ചെയ്ത വില്ലൻ വേഷങ്ങൾ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. വളരെ മനോഹരമായി വില്ലൻ വേഷങ്ങൾ ചെയ്യുന്ന താരം ഏതു തരാം റോളും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. വില്ലനായും നായകനായും സഹനടനായും കൂട്ടുകാരൻ ആയും എല്ലാം വർഷങ്ങൾ ആയി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് സായ് കുമാർ. സിനിമ ജീവിതം പോലെ തന്നെ സായ് കുമാറിന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ വിവാഹമോചനം വേർപെടുത്തിയ ശേഷം താരം നടി ബിന്ദു പണിക്കാരെ ആണ് വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ ഒരു മകൾ താരത്തിനുണ്ട്. എന്നാൽ ആ മകളുടെ വിവാഹത്തിന് പോലും സായ് കുമാർ പങ്കെടുക്കാതിരുന്നത് വലിയ വാർത്ത ആയിരുന്നു. പിന്നീട് ഇതിന്റെ കാരണവും സായ് കുമാർ തന്നെ വ്യക്തമാക്കിയിരുന്നു.

ഏറെ വിമർശനങ്ങൾക്ക് വഴി തെളിച്ച ഒരു വിവാഹം ആയിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കരിന്റേയും. എന്നാൽ വിമർശനങ്ങൾക്ക് ഒന്നും ചെവി കൊടുക്കാതെ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. ഇന്ന് ബിന്ദു പണിക്കാർക്കും മകൾക്കും കൂടെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് സായ് കുമാർ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിവാഹ മോചനത്തെ കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചും ഉള്ള ആരാധകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്. അതിനെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതു കാര്യം ഇല്ല. ആ സമയത്ത് ആയിരുന്നെങ്കിൽ അതിനെ പറ്റി തുറന്നു സംസാരിക്കാമായിരുന്നു. എന്നാൽ ഇനി അതിനെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. വാക്കുകൾ പോളിഷ് ചെയ്തു സംസാരിക്കാൻ എനിക്ക് അറിയില്ല. ഉള്ളത് ഉള്ളത് പോലെ തന്നെ പറയും.

ഷൂട്ടിങ് ഒക്കെ കഴിഞ്ഞു നമ്മൾ സന്തോഷത്തോടെ ചെന്ന് കയറാൻ പറ്റുന്നത് ആണ് നമ്മുടെ വീട്. അതിനു പകരം അലശണ്ഠയും പോരും മാത്രം ഉള്ള ഒരു സ്ഥലത്തേക്ക് ചെന്ന് കയറാൻ നമുക്ക് തോന്നില്ല. നമ്മളെ കൊണ്ട് അവിടെ യാധൊരു ആവിശ്യവും ഇല്ല എന്ന് തോന്നിക്കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കുന്നതിൽ അർഥം ഇല്ലാലോ എന്നും സായ് കുമാർ പറയുന്നു.