ബിന്ദു പണിക്കറുമായി വിവാഹ മോചനം നേടിയോ, സായ് കുമാർ പറയുന്നു

സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് സായ് കുമാർ. നടൻ ആയും വില്ലൻ ആയും കൂട്ടുകാരൻ ആയും ഹാസ്യ താരം ആയും എല്ലാം വർഷങ്ങൾ കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന താരത്തിന് ആരാധകർ ഏറെ ആണ്. ഇന്നും സായ് കുമാർ ചെയ്ത വില്ലൻ വേഷങ്ങൾ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. വളരെ മനോഹരമായി വില്ലൻ വേഷങ്ങൾ ചെയ്യുന്ന താരം ഏതു തരാം റോളും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. വില്ലനായും നായകനായും സഹനടനായും കൂട്ടുകാരൻ ആയും എല്ലാം വർഷങ്ങൾ ആയി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് സായ് കുമാർ. സിനിമ ജീവിതം പോലെ തന്നെ സായ് കുമാറിന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ വിവാഹമോചനം വേർപെടുത്തിയ ശേഷം താരം നടി ബിന്ദു പണിക്കാരെ ആണ് വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ ഒരു മകൾ താരത്തിനുണ്ട്. എന്നാൽ ആ മകളുടെ വിവാഹത്തിന് പോലും സായ് കുമാർ പങ്കെടുക്കാതിരുന്നത് വലിയ വാർത്ത ആയിരുന്നു. പിന്നീട് ഇതിന്റെ കാരണവും സായ് കുമാർ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ  തന്റെയും ബിന്ദു പണിക്കരുടെയും പേരിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സായ് കുമാർ. സായ് കുമാറും ബിന്ദു പണിക്കരും  വിവാഹ മോചിതർ ആയി എന്ന് പ്രചരിക്കുന്ന വാർത്തകക്കെതിരെ ആണ് സായ് കുമാർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. താനും ബിന്ദു പണിക്കരും തമ്മിൽ സന്തോഷത്തോടെ ഒന്നിച്ച് ഒന്നിച്ച് ജീവിക്കുന്നത് പലർക്കും ഇഷ്ട്ടം അല്ല എന്ന് തോന്നുന്നു. അതാണ് ഇത്തരത്തിൽ ഉള്ള വ്യാജ വാർത്തകൾ എല്ലാം പ്രചരിക്കുന്നത്. എന്റെ ജീവിതത്തിലേക്ക് ബിന്ദു പണിക്കരെ തിരഞ്ഞെടുക്കാനുള്ള എന്റെ തീരുമാനം ശരിയായിരുന്നു. അവരുമായുള്ള ജീവിതത്തിൽ ഞാൻ പൂർണ്ണ തൃപ്തൻ ആണ്. എന്റെ അഭിമുഖം ഓൺലൈൻ മാധ്യമം വളച്ചൊടിച്ച് ഇങ്ങനെ ആക്കിയതാണ്.

സത്യത്തിൽ എന്റെ അഭിമുഖം അവർ കണ്ടോ എന്ന് പോലും അറിയില്ല. ഇത്തരത്തിൽ വാർത്തകൾ  പ്രചരിക്കാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങൾക്ക് രണ്ടു പേർക്കും ഫോൺ കോളുകളുടെ ബഹളം ആയിരുന്നു.  എല്ലാവര്ക്കും അറിയേണ്ടത് ഞങ്ങളുടെ വിവാഹമോചന വാർത്തയെ കുറിച്ച് ആയിരുന്നു. എന്തിനാണ് ചിലർ  പറയുന്ന കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കുന്നത് എന്ന് എനിക്ക് അറിയില്ല എന്നും സായ് കുമാർ പറഞ്ഞു.