സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സാഗർ ഏലിയാസ് ജാക്കി യിലെ ഈ പെൺകുട്ടിയെ മനസിലായോ.. മലയാളികളുടെ പ്രിയ നടിയാണിന്ന് ഇവർ. പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാർത്തായോ എന്ന ചിത്രത്തിൽ പ്രയാഗയേ കണ്ട്, അത് പോലെ ഒരു പ്രേതം തങ്ങളുടെ ജീവിതത്തിലും വേണം എന്ന് ആഗ്രഹിച്ചവരാണ് പല ആൺകുട്ടികളും.
ഉണ്ണി മുകുന്ദനെ ശ്രദ്ധിക്കാൻ പോലും തോന്നാത്ത തരത്തിലേക്ക് പ്രേക്ഷകന്റെ കണ്ണുകളെ ആകർഷിക്കുന്ന സ്ക്രീൻ പ്രെസൻസ് ആയിരുന്നു പ്രയാഗയ്ക്ക് അതിൽ. കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്ന ഹിറ്റ് ചിത്രത്തിൽ നായികയായായപ്പോൾ, ഇനി ഒരുപാട് നാൾ പ്രയാഗ മലയാള സിനിമയിൽ നിറഞ്ഞു നില്കും എന്ന് കരുതിയ പ്രേക്ഷകർ ഏറെ. പക്ഷെ തുടർന്ന് രാമലീല ഒഴികെ വലിയ വിജയങ്ങളുടെ ഭാഗമാവാൻ പ്രയാഗയ്ക്ക് സാധിച്ചില്ല.
പാവ, ഫുക്രി, ബ്രദേസ് ഡേ, ഒരേമുഖം, പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. പിസാസ് എന്ന ഹിറ്റ് തമിഴ് ചിത്രത്തിലും നായികയായിരുന്നു പ്രയാഗ. കട്ടപ്പന കണ്ട് അന്ന് തന്നെ പ്രയാഗയ്ക്ക് അയച്ച മെസ്സേജ് ഇന്നും റീഡ് ആവാതെ ഇൻബോക്സിൽ കിടപ്പുണ്ട്. ഇവരെ ഇനിയും സ്‌ക്രീനിൽ കാണാൻ ആഗ്രഹം ഉണ്ട് എന്നുമാണ് ആരാധകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. ഞമ്മളെ പുതിയ പടത്തിലെ നായികയാണ് സിനിമ ബുള്ളറ്റ് ഡയറീസ്, അഭിനയം അറിയില്ല എന്നത് മാറ്റി നിർത്തിയാൽ വേറേ കുഴപ്പമൊന്നുമില്ല, ഭംഗിയുണ്ട്. അഭിനയം കൊള്ളില്ല.. ( ബ്രദേഴ്സ് ഡേ ഒക്കെ അസഹനീയം ആയിരുന്നു. ) പിസാസ് ഒക്കെ കൊള്ളാമായിരുന്നു, അസാധ്യ കാലിബർ ഉള്ള നടി ആണ്. ഫീൽഡ് ഔട്ട് ആയതുകൊണ്ട് പുറത്തുകൊണ്ടുവരാൻ പറ്റില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.