സാധികയുടെ ചിത്രത്തിന് മോശം കമെന്റുമായി ഞരമ്പൻ, മറുപടി നൽകി ആരാധകരും

മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാൾ ആണ് സാധിക വേണുഗോപാൽ. സിനിമയിലും ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും എല്ലാം ഒരുപോലെ സജീവമാണ് താരം. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. തന്റെ നിലപാടുകൾ മുഖം നോക്കാതെ ആരുടേയും മുന്നിൽ തുറന്ന് പറയുന്ന താരത്തിന് വിമർശകരും ഏറെയാണ്. എന്നാൽ വിമർശനങ്ങളെ ഒന്നും വകവെയ്ക്കാതെ മുന്നോട്ട് പോകുന്ന താരം നിരവധി പേർക്ക് ഒരു മാതൃക കൂടിയാണ്. സമൂഹത്തിൽ ഏതൊരു കാര്യത്തിനോടും വ്യക്തമായ നിലപാടുകൾ ഉള്ള താരം അത് തുറന്ന് പറയാനും മടി കാണിക്കാറില്ല. ഇപ്പോഴിതാ സാധിക പങ്കുവെച്ച താരത്തിന്റെ ഒരു ചിത്രവും അതിനു ആരാധകരിൽ നിന്നും ലഭിച്ച കമെന്റുകളും ആണ് ശ്രദ്ധ നേടുന്നത്. വളരെ മനോഹരമായി ഒരു ലഹങ്ക അണിഞ്ഞ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്.

ലഹങ്കയിൽ അതി സുന്ദരിയായുള്ള ചിത്രം ആണ് താരം സോഷ്യൽ മീഡിയയിൽ കൂടി തന്റെ ആരാധകരുമായി പങ്കുവെച്ചത്. മലബാർ ബ്രൈഡൽ ഫാഷൻ വീക്ക് 2021 ന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. ചിത്രത്തിൽ അതി സുന്ദരിയായി ആണ് താരം എത്തിയിരിക്കുന്നത്. നിരവധി പേരാണ് സാധികയുടെ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നത്. എന്നാൽ കൂട്ടത്തിൽ ഒരു ഞരമ്പൻ നടത്തിയ ഒരു മോശം കമെന്റും അതിനു മറ്റ് ആരാധകർ നൽകിയിരിക്കുന്ന മറുപടിയുമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. സാധികയുടെ ചിത്രത്തിന് മോശം കമെന്റുമായി എത്തുന്നവരുടെ എണ്ണം വളരെ കൂടുതൽ ആണ്. പലപ്പോഴും ഇത്തരക്കാർക്ക് സാധിക തന്നെ തക്കമറുപടി നൽകാറും ഉണ്ട്. എന്നാൽ ഈ തവണ താരത്തിന്റെ ആരാധകർ തന്നെയാണ് മറുപടിയുമായി എത്തിയത്.

ഇതെന്താ പഞ്ചായത്ത് കിണറാണോ എന്നാണ് സാധികയുടെ ചിത്രത്തിന് വന്ന മോശം കമെന്റ്. എന്നാൽ ഈ തവണ സാധിക മറുപടി പറയും മുൻപ് തന്നെ താരത്തിന്റെ ആരാധകർ തന്നെ മറുപടിയുമായി എത്തിയിരുന്നു. ഈ ചിത്രത്തിൽ ഒരു മര്യാദകേടും ഇല്ല. എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണം എങ്കിൽ അതിലൂടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്‌കാരം ആണെന്നും ആണ് ഞരമ്പനു ആരാധകർ നൽകിയ മറുപടി. ഇതോടെ കമെന്റ് ഇട്ട ആളുടെ ഒരു മറുപടിയും പിന്നീട് വന്നിട്ടില്ല.