ടാറ്റൂ ചെയ്യുന്നവരോട് തനിക്ക് പറയാനുള്ളത് വെളിപ്പെടുത്തി സാധിക

മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാൾ ആണ് സാധിക വേണുഗോപാൽ. സിനിമയിലും ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും എല്ലാം ഒരുപോലെ സജീവമാണ് താരം. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. തന്റെ നിലപാടുകൾ മുഖം നോക്കാതെ ആരുടേയും മുന്നിൽ തുറന്ന് പറയുന്ന താരത്തിന് വിമർശകരും ഏറെയാണ്. എന്നാൽ വിമർശനങ്ങളെ ഒന്നും വകവെയ്ക്കാതെ മുന്നോട്ട് പോകുന്ന താരം നിരവധി പേർക്ക് ഒരു മാതൃക കൂടിയാണ്. സമൂഹത്തിൽ ഏതൊരു കാര്യത്തിനോടും വ്യക്തമായ നിലപാടുകൾ ഉള്ള താരം അത് തുറന്ന് പറയാനും മടി കാണിക്കാറില്ല. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ് സ്ത്രീകൾ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നതിനെ കുറിച്ച്. അടുത്തിടെ ആണ് സ്വകാര്യ ഭാഗത്തു ടാറ്റൂ ചെയ്യാൻ പോയ ഒരു യുവതിക്ക് ടാറ്റൂ ചെയ്യുന്ന യുവാവിൽ നിന്നും മോശം അനുഭവം ഉണ്ടായ കാര്യം യുവതി വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ ആണ് സ്ത്രീകളുടെ ഇത്തരത്തിൽ ഉള്ള ടാറ്റൂ ചെയ്യാൻ ശരിയാണോ തെറ്റാണോ എന്ന തരത്തിൽ ഉള്ള ചർച്ചകൾ വന്നത്.

കൂടുതൽ പേരും സ്ത്രീകൾ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നത് തെറ്റ് ആണെന്ന തരത്തിൽ ആണ് ചർച്ചകൾ നടത്തിയത്. എന്നാൽ ഈ വിഷയത്തിൽ തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും മോഡലും ആയ സാധിക വേണുഗോപാൽ. സാധികയുടെ വാക്കുകൾ ഇങ്ങനെ, എന്റെ അഭിപ്രായത്തിൽ സ്ത്രീകൾ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നത് തെറ്റ് ആണെന്ന് തോന്നുന്നില്ല. ഇങ്ങനെ ടാറ്റൂ ചെയ്യാൻ തീരുമാനിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. ഒന്ന് ടാറ്റൂ ചെയ്യണ്ട ഡിസൈൻ, രണ്ടു ശരീരത്തിന്റെ ഏത് ഭാഗത്താണ് ടാറ്റൂ ചെയ്യണ്ടത്, മൂന്ന് ആരാണ് ടാറ്റൂ ചെയ്യേണ്ടത് അല്ലെങ്കിൽ എവിടെയാണ് ടാറ്റൂ ചെയ്യണ്ടത് എന്നാണ്. തങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ടാറ്റൂ ചെയ്യാൻ തയാറാകാവൂ.

അതിനു വേണ്ടി ടാറ്റൂ ചെയ്യുന്നതിന് മുൻപ് നിങ്ങൾ ടാറ്റൂ ചെയ്യാൻ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു ഒരു സന്ദർശനം നടത്തുന്നത് നല്ലതായിരിക്കും. കൂടാതെ ടാറ്റൂ ചെയ്യാൻ പോകുമ്പോൾ നിങ്ങൾക്ക് വിശ്വാസമുള്ള ഒരാളെ കൂടി കൂടെ കൂട്ടുന്നതും നല്ലതായിരിക്കും. അല്ലാതെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്ത്രീകൾ ടാറ്റൂ ചെയ്യുന്നത് തെറ്റാണെന്നു ഒരിക്കലും പറയാൻ കഴിയില്ല എന്നും സാധിക പറഞ്ഞു.