സാധികയുടെ ചിത്രത്തിന് മോശം കമെന്റുമായി സൈബർ ഞരമ്പൻ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാൾ ആണ് സാധിക വേണുഗോപാൽ. സിനിമയിലും ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും എല്ലാം ഒരുപോലെ സജീവമാണ് താരം. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. തന്റെ നിലപാടുകൾ മുഖം നോക്കാതെ ആരുടേയും മുന്നിൽ തുറന്ന് പറയുന്ന താരത്തിന് വിമർശകരും ഏറെയാണ്. എന്നാൽ വിമർശനങ്ങളെ ഒന്നും വകവെയ്ക്കാതെ മുന്നോട്ട് പോകുന്ന താരം നിരവധി പേർക്ക് ഒരു മാതൃക കൂടിയാണ്. സമൂഹത്തിൽ ഏതൊരു കാര്യത്തിനോടും വ്യക്തമായ നിലപാടുകൾ ഉള്ള താരം അത് തുറന്ന് പറയാനും മടി കാണിക്കാറില്ല. ഇപ്പോഴിതാ അത്തരത്തിൽ സാധിക പങ്കുവെച്ച ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പതിവ് പോലെ തന്നെ മോശം കമെന്റുകളുമായി എത്തിയവരുടെ എണ്ണവും കുറവല്ല. താരത്തിനെ വിമർശിച്ച് കൊണ്ടും അശ്‌ളീല കമെന്റുകൾ ഇട്ട് കൊണ്ടും സൈബർ ഞരമ്പൻമാരും എത്തിയിട്ടുണ്ട്.

ഇങ്ങനെയൊക്കെ നല്ല അടിപൊളി ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ട് ഇടയ്ക്കിടയ്ക്ക് ചേച്ചി ഇവിടെ വന്ന് നോക്കും അല്ലേ ചുട്ട മറുപടി കൊടുക്കാനുള്ള കമൻറ് ആരെങ്കിലും ഇട്ടോ എന്ന് എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്. എന്നാലേ വൈറൽ ആകു എന്നാണ് മറ്റൊരാൾ പരിഹാസ രൂപേണ പറഞ്ഞത്. സാദികേ,,, നിന്റ വട നല്ല ഭംഗി ഒൺട്,,, പഷെ അത് ഇങ്ങന പലപ്പോഴും നാട്ടുകാരെ കാണികണോ എന്നാണ് മറ്റൊരു ഞരമ്പന്റെ കമെന്റ്. എന്നാൽ ഈ തവണ ഇത്തരത്തിൽ ഉള്ള കമെന്റുകൾക്ക് സാധിക ഇത് വരെ പ്രതികരിച്ചിട്ടില്ല. മോശം കമെന്റുകൾ ഇടുന്നവർക്ക് മറുപടി കൊടുത്ത് വൈറൽ ആകാനുള്ള സാധികയുടെ സൈക്കോളജിക്കൽ മൂവ് ആണ് ഇതെന്നാണ് മറ്റുള്ള കമെന്റുകളിൽ കൂടുതൽ പറയുന്നത്.

ഇത്തരത്തിൽ ഉള്ള ഫോട്ടോസ് ഇടുമ്പോൾ മോശം കമെന്റുകൾ വരുമെന്നും ആ കമെന്റുകൾക്ക് ചുട്ട മറുപടി നൽകിയാൽ കൂടുതൽ ശ്രദ്ധ നേടുമെന്ന് സാധികയ്ക്ക് അറിയാമെന്നും അത് കൊണ്ടാണ് ഇത്തരം ഫോട്ടോസ് ഇടുന്നത് എന്നും ആണ് താരത്തിന്റെ ചിത്രത്തിന് താഴെ വന്ന കമെന്റുകളിൽ കൂടുതലും. സാധികയെ കളിയാക്കിയും കമെന്റുകൾ ഇടുന്നവരുടെ എണ്ണവും കുറവല്ല.