ജയസൂര്യ നായകനായി എത്തിയ ചിത്രം ആയിരുന്നു തൃശ്ശൂർ പൂരം. രാജേഷ് മോഹൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് വിജയ് ബാബു ആണ്. ജയസൂര്യയെ കൂടാതെ സ്വാതി റെഡ്‌ഡി, സാബു മോൻ, വിജയ് ബാബു, ടി ജി രവി, മുരുഗൻ, മണിക്കുട്ടൻ, സുദേവ് നായർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ ചിത്രം വേണ്ടത്ര രീതിയിൽ വിജയം നേടിയില്ല എന്നതാണ് സത്യം.
ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നിതിൻ ദേവ് എന്ന ആരാധകൻ ചിത്രത്തിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു സിനിമയുടെ നല്ല ആസ്വാധനത്തെ ഫസ്റ്റ് ഹാഫ്നോട് അടുത്ത് വച്ചു മൊത്തത്തിൽ നശിപ്പിച്ചു കളഞ്ഞൊരു കാസ്റ്റിംഗ് ആയിരുന്നു തൃശൂർ പൂരം സിനിമയുടേത്.
അതുവരെ നല്ല എൻഗേജിങ് ആയി പോയി കൊണ്ടിരുന്ന സിനിമ കൊടൂരാ വില്ലൻ ശ്യാം രംഗൻ റോൾസ് റോയ്‌സിൽ ഒകെ വന്നിറങ്ങിയത് തൊട്ടു മഹാ ബോർ ആയിപോയി. വേറെ ആരെങ്കിലും ആയിരുന്നു എങ്കിലും പടം അടിപൊളി ഹിറ്റ് ആവണ്ടതായിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ആരാധകരിൽ നിന്ന് ഈ പോസ്റ്റിന് വരുന്നത്. മെയിൻ വില്ലൻ സുദേവ് നായർ ആയാൽ മതിയായിരുന്നു.
വില്ലൻ വേറെ ആരെങ്കിലും ചെയ്താലും പടം പൊട്ടും കണ്ട് പഴകിയ ഗുണ്ടാ പരിപാടി അതിന്റെ കൂടെ ജയസൂര്യ എയർ പിടിച്ചു മരി ക്കുന്ന മാസ്സ് അവതാരം എന്തിനാണ് ഇത്ര എയർ പിടിക്കുന്നതെന്ന് മനസിലാവുന്നില്ല, സാബുവിന് മൊത്തത്തിൽ ഒരു കോമാളി ഇമേജ് പ്രേക്ഷകരുടെ മനസിൽ ഉണ്ട്. അത് പഠത്തെ ബാധിച്ചു, ആദ്യപകുതിയിലെ ബിൽഡ് അപ്പ് കണ്ടപ്പോൾ ഏതോ കൊടൂരവില്ലൻ വരും എന്നായിരുന്നു ആളുകൾ പ്രതീക്ഷിച്ചത്.
എന്നാൽ കോട്ടും സ്യൂട്ടും ആയി സാബു വന്നപ്പോ, മൊത്തം കോമഡി പീസ് പോലെ ആളുകൾക്ക് തോന്നി. കോട്ടയം കുഞ്ഞച്ചനിൽ മോഹൻലാലിനെ പ്രതീക്ഷിച്ചു നിന്ന ആളുകളുടെ മുന്നിൽ കൃഷ്ണൻകുട്ടി നായർ വന്ന പോലത്തെ എഫക്ട് ആയിപ്പോയി, ബിഗ് ബോസ് ഫൈനൽ സ്റ്റേജിൽ പടത്തിന്റ നിർമാതാവ് ആയിരുന്ന വിജയ് ബാബുവിന്റ ഓഫർ ആയിരുന്നു തന്റ അടുത്ത സിനിമയിൽ ഒരു റോൾ എന്നതു. ആ ഒറ്റ കാരണം കൊണ്ട് പടം പൊട്ടി എന്ന് പറയാം .. മറ്റൊരു ഓഫർ ലിജോ ആയിരുന്നു കൊടുത്തത് ജെല്ലിക്കെട്ടിൽ ഉള്ള വേഷം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.