ഏഷ്യാനെറ്റിൽ ഏറെ സ്വീകാര്യതയോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര ആണ് മൗനരാഗം. പരമ്പരയിലെ കല്യാണിയുടെ ‘അമ്മ ആയി വേഷം ഇടുന്ന സബിത നായർ എന്ന കലാകാരി ആണ്. പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം കൂടി ആണ് സബിത. ഇപ്പോഴിതാ താരത്തിന്റേതായി ഒരു വിശേഷ വാർത്ത ആണ് പുറത്ത് വരുന്നത്. താരം രണ്ടാമത് വിവാഹിത ആയ വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ രണ്ടാം വിവാഹത്തിന് മുൻ കൈ എടുത്തത് മകനും.
മകൻ മുൻകൈ എടുത്താണ് സബിതയുടെ വിവാഹം ഇപ്പോൾ വീണ്ടും നടത്തിയിരിക്കുന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ചാണ് താരം വിവാഹിത ആയത്. ജീവിതത്തിൽ ‘അമ്മ ഒരിക്കലും ഒറ്റയ്ക്ക് ആയി പോകരുത് എന്ന മകന്റെ വാശിയിൽ ആണ് താരം ഇപ്പോൾ വീണ്ടും വിവാഹിത ആയിരിക്കുന്നത്.
സിനിമ സീരിയൽ നടിയും സബിതയുടെ അനുജന്റെ ഭാര്യയുമായ സൗപർണിക ആണ് താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിട്ടത്. അതോടെ ആണ് സബിത വിവാഹിത ആയ കാര്യം പ്രേക്ഷകർ അറിയുന്നത്. എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നാലെ താരത്തിനെതിരെ വിമർശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആയുസ് എത്ര കിട്ടുമോ അത്രയും കഴിയുന്നത്രകല്യാണം കഴിക്കുക ആശംസകൾ എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.
രണ്ട് വ്യകതികൾക്ക് മാനസികമായി ഒത്തു പോവാൻ കഴിഞ്ഞില്ലെങ്കിൽ പിരിയുന്നത് എന്തോ വല്യ അപരാധമായിട്ടാണ് “സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും” ഉന്നതിയിൽ നിൽക്കുന്ന പൊളി മലയാളി ടീംസുകൾ കാണുന്നത്. പിന്നെ രണ്ടാമത് ഒരു കല്യാണം കൂടി കഴിച്ചാലോ പിന്നെ പറയുകയും വേണ്ട. പോക്ക് കേസ്, വെ ടി, വയസ്സാം കാലത്ത് വേറെ പണിയില്ലേ. നല്ല ബെസ്റ്റ് ചിന്താഗതി. മലയാളി പൊളിയല്ലേ.
പറയുന്നവർ പറയട്ടെ നിങ്ങൾക്കും നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ജീവിതം വേണ്ടേ. ( ഇത് ശീലം ആകരുത് ), ഇതങ്ങനെയാണ്, നീ വിശന്നാലും നിന്റെ ഭാര്യയെ പട്ടിണികിടരുത്, അവൾ പുറത്തുപോകും ബൈബിൾ വാചകമാണ്, പഴയ ഊള സ്വഭാവം എടുക്കണ്ട സന്തോഷത്തോടെ മുന്നോട്ട് പോകുക വിവാഹ ആശംസകൾ, ഇനിയും കഴിയുന്നത്ര കല്യാണം കഴിക്കണം പറയുന്നവർ പറയട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.