ഹൃദയത്തിൽ നിന്നുള്ള ചിരിയുമായി റോയ്‌സും ഭാര്യയും

റിമി ടോമിയെ അറിയാത്ത മലയാളികൾ ചുരുക്കം ആണ്. മീശമാധവൻ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ഒപ്പം റിമി ടോമിയുടെ ഭാഗ്യം കൂടിയാണ് തെളിഞ്ഞത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന ഗാനം പാടിക്കൊണ്ട് ആയിരുന്നു റിമി പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ചത്. വർഷങ്ങൾ കൊണ്ട്  സംഗീത ലോകത്ത് സജീവമായി നിൽക്കുന്ന റിമി ഗായികയായി മാത്രമല്ല, നടിയായും അവതാരകയായും വിധികർത്താവായും എല്ലാം തിളങ്ങിക്കൊണ്ടിരിക്കുകയാണ്. റിമിയെ അൽപ്പം പേടിയോടെയാണ് സിനിമ താരങ്ങൾ എല്ലാം കാണുന്നത് എന്നതാണ് സത്യം. കാരണം റിമി അടുത്ത സെക്കൻഡിൽ എന്താണ്  പറയുന്നത് എന്നോ പ്രവർത്തിക്കുന്നത് എന്നോ ഒരു ഐഡിയയും ആർക്കും ഉണ്ടായിരിക്കില്ല. റിമി അവതരിപ്പിച്ചിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന റീലിറ്റി ഷോയിൽ എത്തിയ താരങ്ങളിൽ പലരും പറഞ്ഞിട്ടുള്ള കാര്യമാണിത്. റിമിയുടെ പരുപാടി ആണെന്ന് അറിഞ്ഞപ്പോൾ വരാൻ കുറച്ച് പേടി തോന്നിയിരുന്നു എന്നൊക്കെ. ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കാൻ റിമിക്ക് അസാമാന്യ കഴിവാണ് ഉള്ളത്.

മറ്റുള്ളവരെ ചിരിപ്പിക്കാൻ അസാമാന്യ കഴിവാണ് റിമിക്കുള്ളത്. എന്നാൽ തന്റെ വ്യക്തി ജീവിതത്തിൽ ചില പരാചയങ്ങൾ റിമിക്ക് നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ ആണ് റിമി ടോമി ബിസിനെസ്സ്മാൻ ആയ റോയ്‌സുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയത്. ആ സമയങ്ങളിൽ റിമിയുടെ വിവാഹ മോചന വാർത്തകളും അതിന്റെ കാരണവും എന്നോണം പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത്. ഇരുവരും വിവാഹ മോചിതരായി അധികം വൈകാതെ തന്നെ റോയ്‌സ് വീണ്ടും വിവാഹിതൻ ആയിരുന്നു. റിമി ടോമിയുമായുള്ള വിവാഹ മോചന വാർത്തകൾക്ക് ശേഷമാണ് റോയ്‌സ് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്. വീണ്ടും വിവാഹിതൻ ആയ റോയ്‌സ് തന്റെ ഭാര്യയും ഒന്നിച്ചുള്ള ചിത്രങ്ങളും  മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇത്തരത്തിൽ റോയ്‌സ് പങ്കുവെച്ച ചിത്രവും അതിനു ആരാധകരുടെ കമെന്റുകളും ആണ് ശ്രദ്ധ നേടുന്നത്. ഹൃദയത്തിൽ നിന്നുള്ള ചിരി  എന്ന തലകെട്ടോടു കൂടിയാണ് ഭാര്യയുമൊത്ത് യാത്ര വേളയിൽ എടുത്ത ചിത്രം റോയ്‌സ്പങ്കുവെക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയത്. ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ, ഒരു നല്ല ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു, നല്ലത് വരട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

 

Leave a Comment