സിനിമ മനസ്സിലാകണമെങ്കിൽ രണ്ടു തവണ കാണണം എന്ന് മമ്മൂട്ടി പറഞ്ഞത് ആ കാരണത്താൽ


മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്, ഇബിലീസ്, അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ,ചിത്ര സംയോജനം കിരൺ ദാസ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്, മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്,

ചിത്രത്തിൽ ആസിഫ് അലി ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു, സിനിമയെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഈ സിനിമ ശരിക്കും മനസ്സിലാകണമെങ്കിൽ രണ്ടു തവണ കാണണം “എന്ന് മമ്മൂട്ടി പറയുന്നതായി കണ്ടിരുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്, അന്ന് എനിക്ക് തോന്നിയത് അദ്ദേഹം സ്വന്തമായി നിർമ്മിച്ച പടത്തിന്റെ പ്രമോഷന്റെ ഭാഗമായി പറയുന്ന കാര്യം എന്ന് മാത്രമായിരുന്നു, എന്നും പോസ്റ്റിൽ പറയുന്നു,

അത് മാത്രമല്ല അല്ലാതെ 35 QR ചിലവാക്കി ഒരു സിനിമ തന്നെ പലവട്ടം കാണാൻ ഒരു സാധാരണ പ്രവാസിക്ക് പ്രയാസമുള്ള കാര്യമാണ് താനും..എന്നാൽ ഇന്ന് പടം ഓടിടി യിൽ ഒന്ന് കൂടി കണ്ടപ്പോഴാണ് അന്ന് മമ്മൂക്ക പറഞ്ഞത് ചുമ്മാതല്ല എന്ന് മനസ്സിലായത്, ആദ്യം തിയറ്ററിൽ കണ്ടപ്പോൾ കലങ്ങാത്ത പലതും ഇന്നത്തെ കാഴ്ചയിൽ വ്യക്തമായി.. പറ്റുമെങ്കിൽ ഏറ്റവും മികച്ച സൗണ്ട് സിസ്റ്റത്തിൽ കാണുക.. ഒരു മലയാള സിനിമ അപൂർവ്വമായി നൽകുന്ന അനുഭവം എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഒക്ടോബര്‍ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍.