സാധാരണ കാമുകന്മാരെ പോലെ അല്ല ഇന്ന് റോഷൻ മലയാള സിനിമയിൽ


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റോഷൻ. ആനന്ദം എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും ചിത്രത്തിൽ സഹതാരമായാണ് റോഷൻ എത്തിയത്. അതിനു ശേഷം മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടാൻ റോഷന് അധിക സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം.

നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സന്ധ്യ പ്രമോദ് എന്ന ആരാധികയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, റോഷൻ മാത്യൂസ് “കപ്പേള “ഫിലിം മുതലാണ് ശ്രദ്ധിക്കുന്നത്.

അതിനു മുന്നേ “ആനന്ദം” കണ്ടിട്ടുണ്ടെങ്കിലും പേരറിയില്ലായിരുന്നു. “മൂത്തോൻ “കണ്ടിട്ടുമില്ല ( പറയുന്നത് നാണക്കേടായിരിക്കാം.എങ്കിലും സത്യം പറയണമല്ലോ ). കപ്പേളയിൽ സുന്ദര കാമുകനായി വന്ന് അവസാനം ചതിയൻ ആണെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി. പിന്നെ പിന്നെ ഓരോ സിനിമ കാണുമ്പോഴും കാമുകന് പറ്റിയ സുന്ദരവദനവും താടിയും ഒക്കെ ഉണ്ടെങ്കിലും ആ ശബ്ദത്തിന്റെ മായികത യി ലാണ് ഭ്രമിച്ചുപോയത്.

“കാമുകൻ ” റോളിൽ ഇപ്പൊ റോഷൻ അല്ലാതെ ഇത്രയും ശോഭിക്കുന്ന ആരേലും ഉണ്ടോ.? സാധാരണ മറ്റു നായകൻമാരെ പോലെ പ്രേമിച്ചു പിന്നെ കെട്ടി സക്‌സസ് ആവുന്ന റോളിൽ പുള്ളിയെ കണ്ടിട്ടും ഇല്ല. തിയേറ്റർ എക്സ്പീരിയൻസ് ഉള്ള ആളാണെന്ന് പിന്നീട് ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിൽ ആയി. എന്തായാലും ചീറ്റിംഗ് കാമുകൻ ആയും അവിഹിത നായകനായും പുള്ളി കലക്കുന്നുണ്ട് അല്ലെ എന്നുമാണ് പോസ്റ്റ്.

തുടർച്ചയായ മൂന്നു ചിത്രങ്ങൾ, അതും മൂന്നു ഭാഷകളിൽ ചുംബനരംഗങ്ങൾ ചെയ്യാൻ കഴിഞ്ഞ ഏക ഇന്ത്യൻ നടൻ, മൂത്തോനിലെ റോൾ അടിപൊളി ആണ്. നല്ല റേഞ്ച് ഉള്ള ആക്ടർ ആയി തോന്നിയിട്ടുണ്ട്, നല്ല സ്ക്രീൻ പ്രെസൻസ്, ലൂക്ക്, ശബ്ദം, അഭിനയം കൺട്രോൾ ചെയ്യാൻ ഉള്ള കഴിവ് ഒക്കെ പോസിറ്റീവ് ആയി ഉണ്ട് പുള്ളിക്.നല്ല സംവിധായകരുടെ കയ്യിൽ എത്തിപെടുനുണ്ടോ എന്ന് സംശയം ഉണ്ട്. അവരുടെ കയ്യിൽ കിട്ടിയാൽ ഭാവിയിലെ നല്ല ഒരു പ്രതിഭ ആയി വാർത്തെടുക്കാൻ കഴിയും തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.